---
title: "വീട്ടുകാർ ഉറങ്ങിക്കിടക്കവേ കനത്ത മഴയിൽ പയ്യന്നൂരിൽ വീട് തകർന്നു"
english_title: "A house collapsed in Payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220106/a-house-collapsed-in-payyannur"
published_at: "2024-07-15T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694dac14b4e3_news-card.jpg"
keywords: []
---

# വീട്ടുകാർ ഉറങ്ങിക്കിടക്കവേ കനത്ത മഴയിൽ പയ്യന്നൂരിൽ വീട് തകർന്നു

> **Lead Summary:** കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ പയ്യുന്നൂരിൽ വീട് തകർന്നു. പയ്യന്നൂർ കണ്ടങ്കാളിയിലെ പടിഞ്ഞാറെപുരയിൽ തങ്കമണിയുടെ ഓടിട്ട വീടാണ് തകർന്നത്. ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പാൾ തങ്കമണിയും രണ്ട് മക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങി കിടക്കുകയായിരുന്നു. വീട്ടിലെ ഉപകരണങ്ങളും നശിച്ചു.

## Article Content

കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ പയ്യുന്നൂരിൽ വീട് തകർന്നു. പയ്യന്നൂർ കണ്ടങ്കാളിയിലെ പടിഞ്ഞാറെപുരയിൽ തങ്കമണിയുടെ ഓടിട്ട വീടാണ് തകർന്നത്. ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പാൾ തങ്കമണിയും രണ്ട് മക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങി കിടക്കുകയായിരുന്നു. വീട്ടിലെ ഉപകരണങ്ങളും നശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220106/a-house-collapsed-in-payyannur)