---
title: "കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച സംഭവം; പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി"
english_title: "The arrest of the policeman was recorded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220068/the-arrest-of-the-policeman-was-recorded"
published_at: "2024-07-15T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694c20ac374d_news-card.jpg"
keywords: []
---

# കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച സംഭവം; പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** കണ്ണൂരില്‍ പെട്രോള്‍ പമ്പിൽ ജീവനക്കാരനെ കാറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു. .കണ്ണൂർ എ ആർ ക്യാമ്പ്ഡ്രൈവർ സന്തോഷിനെതിരെയാണ് കേസെടുത്തത്. പൊലീസുകാരനെതിരെ സസ്പെൻഷൻ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.

## Article Content

കണ്ണൂരില്‍ പെട്രോള്‍ പമ്പിൽ ജീവനക്കാരനെ കാറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു. .കണ്ണൂർ എ ആർ ക്യാമ്പ്ഡ്രൈവർ സന്തോഷിനെതിരെയാണ് കേസെടുത്തത്. പൊലീസുകാരനെതിരെ സസ്പെൻഷൻ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.

കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്ബിലാണ് സംഭവം. പെട്രോള്‍ അടിച്ച പണം മുഴുവൻ നല്‍കാതെ പോകാൻ ശ്രമിച്ച കാർ പമ്ബ് ജീവനക്കാരൻ അനില്‍ തടയാൻ ശ്രമിച്ചപ്പോഴായിര പരാക്രമം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്.

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചപ്പോള്‍ അനിലിനെയും കൊണ്ട് കാർ ഏറെ ദൂരം മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ സന്തോഷ് മറ്റൊരു പെട്രോള്‍ പമ്ബിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220068/the-arrest-of-the-policeman-was-recorded)