---
title: "ഓൺലൈൻ ട്രേഡിങ്: ഏഴിലോട് സ്വദേശിക്ക് നഷ്ടമായത് ഒരു കോടിയിലേറെ രൂപ"
english_title: "Online trading"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219810/online-trading"
published_at: "2024-07-14T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66934f9bb7e9e_download_(1).jfif"
keywords: []
---

# ഓൺലൈൻ ട്രേഡിങ്: ഏഴിലോട് സ്വദേശിക്ക് നഷ്ടമായത് ഒരു കോടിയിലേറെ രൂപ

> **Lead Summary:** **പരിയാരം: **ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താനായി നിക്ഷേപിച്ച ഏഴിലോട് സ്വദേശിയുടെ ഒരു കോടി 76,000 രൂപ തട്ടിയെടുത്തതായി പരാതി. ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചല്‍ വില്ലയില്‍ എഡ്ഗാര്‍ വിന്‍സെന്റിനാണ് പണം നഷ്ടപ്പെട്ടത്.

## Article Content

**പരിയാരം: **ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താനായി നിക്ഷേപിച്ച ഏഴിലോട് സ്വദേശിയുടെ ഒരു കോടി 76,000 രൂപ തട്ടിയെടുത്തതായി പരാതി. ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചല്‍ വില്ലയില്‍ എഡ്ഗാര്‍ വിന്‍സെന്റിനാണ് പണം നഷ്ടപ്പെട്ടത്.

മഹാരാഷ്ട്ര നവി മുംബൈ അന്ധേരി ഈസ്റ്റിലെ ഏരീസ് മാനേജ്‌മെന്റ് കോര്‍പറേഷന്‍ ടീം ലീഡറായ ഉദയന്‍ കേജ്രിവാളിന്റെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. 2024 മെയ്-29 മുതല്‍ ജൂലൈ 1 വരെയുള്ള കാലത്താണ് ഓണ്‍ലൈന്‍ ട്രേഡിംഗിനായി ഉദയന്‍ കേജ്രിവാള്‍ അഡ്മിനായ ഡബ്ല്യു.ബി-12 ഏരീസ് സ്‌റ്റോക്ക് പില്ലപ്പ് ഗ്രൂപ്പ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശപ്രകാരം പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് 1,00,76,000 രൂപ എഡ്ഗാര്‍ വിന്‍സെന്റ് അയച്ചുകൊടുത്തത്. എന്നാല്‍ പിന്നീട് വിവിധ നിര്‍ദ്ദേശങ്ങള്‍ വെച്ച് പണം പിന്‍വലിക്കാന്‍ സമ്മതിക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ചതി ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ പരിയാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219810/online-trading)