---
title: "എ പ്ലസ് നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for District Merit Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219771/applications-are-invited-for-district-merit-award"
published_at: "2024-07-13T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692b0309fc3f_download_(2).jpg"
keywords: []
---

# എ പ്ലസ് നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** 2023 മാർച്ചിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളിൽ നിന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2000 രൂപയാണ് പാരിതോഷികം.

## Article Content

2023 മാർച്ചിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളിൽ നിന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2000 രൂപയാണ് പാരിതോഷികം.

15-ന് മുൻപ് ഓൺലൈനിൽ അപേക്ഷിക്കണം. ഇതിന്റെ പ്രിന്റെടുത്ത് രേഖകളോടൊപ്പം ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് നൽകണം. 15-ന് തന്നെ സ്ഥാപന അധികാരി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കി കോളേജ് വിദ്യാഭ്യാസ വകുപ്പിന് നൽകണം. ഹയർ സെക്കൻ‍ഡറി സ്കൂളുകളിൽ ഉൾപ്പെടെ അപേക്ഷ സ്വീകരിച്ച് പരിശോധിക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219771/applications-are-invited-for-district-merit-award)