---
title: "പാളിയത്ത് വളപ്പ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ടാങ്കറിൽ കൊണ്ട് വന്ന കക്കൂസ് മാലിന്യം തള്ളി"
english_title: " toilet waste "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219496/toilet-waste"
published_at: "2024-07-12T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66915651b64f1_download_(1).jfif"
keywords: []
---

# പാളിയത്ത് വളപ്പ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ടാങ്കറിൽ കൊണ്ട് വന്ന കക്കൂസ് മാലിന്യം തള്ളി

> **Lead Summary:** പാലിയത്ത് വളപ്പ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ടാങ്കറിൽ കൊണ്ട് വന്ന കക്കൂസ് മാലിന്യം തള്ളി. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രകൾ പോകുന്ന പാളിയത്ത് വളപ്പ് മുത്തപ്പൻ മടപ്പുര മുതൽ ചിത്രാ സ്റ്റോർ വരെയാണ് മാലിന്യം തള്ളിയത്. മടപ്പുരയിൽ സ്ഥാപിച്ച സിസിടിവിയിൽ മാലിന്യം തള്ളിയ ടാങ്കറിന്റെ ഫോട്ടോ പതിഞ്ഞിട്ടുണ്ട്.

## Article Content

പാലിയത്ത് വളപ്പ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ടാങ്കറിൽ കൊണ്ട് വന്ന കക്കൂസ് മാലിന്യം തള്ളി. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രകൾ പോകുന്ന പാളിയത്ത് വളപ്പ് മുത്തപ്പൻ മടപ്പുര മുതൽ ചിത്രാ സ്റ്റോർ വരെയാണ് മാലിന്യം തള്ളിയത്. മടപ്പുരയിൽ സ്ഥാപിച്ച സിസിടിവിയിൽ മാലിന്യം തള്ളിയ ടാങ്കറിന്റെ ഫോട്ടോ പതിഞ്ഞിട്ടുണ്ട്.

സി സി ടിവിയുടെ അപര്യാപ്തത മൂലം ഇവിടെ തുടർച്ചയായി മാലിന്യങ്ങൾ കൊണ്ട് തള്ളാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഓവുചാലിലേക്ക് ഒഴുക്കിയതിന് കൂടുതലും കെട്ടിക്കിടക്കുന്ന നിലയിലാണ്. മഴക്കാലമായതിനാൽ സാങ്ക്രമിക രോഗങ്ങൾ കൂടുന്ന സാഹചര്യത്തിൽ സമീപവാസികൾക്കും യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219496/toilet-waste)