അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന: ദിലീപിനെതിരെ പുതിയ കുറ്റം

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന: ദിലീപിനെതിരെ പുതിയ കുറ്റം
Jan 21, 2022 10:33 AM | By Thaliparambu Editor

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെതിരെ പുതിയ കുറ്റം. ദിലീപീനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകി. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെയാണ് കേസിൽ പുതിയ വഴിത്തിരിവ്. 

നേരത്തെ ചുമത്തിയ വകുപ്പുകൾക്ക് മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രൻ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇക്കാര്യം ഹൈക്കോടതിയേയും അറിയിക്കും. കേസിൽ 302 ഐപിസി (കൊലപാതകശ്രമം) പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി 12-ബി(1) ഐപിസി പ്രകാരമുള്ള ഗൂഢാലോചന നടന്നതായി കാണുന്നു. അതിനാൽ 120-ബി (1)ഐപിസിയോടൊപ്പം 302 ഐപിസി (120 ബി ഓഫ് 302 ഐപിസി) എന്ന് മാറ്റം വരുത്തി പ്രതികൾക്കെതിരെ അന്വേഷണം നടത്തി വരുന്നെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെയും പരാതിക്കാരനായ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ ബൈജു പൗലോസിന്റെയും മൊഴി എടുത്തതിന് പിന്നാലെയാണ് വകുപ്പുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. കേസിലെ ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജി‌ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യ ഹർജികൾ പരിഗണിക്കുന്നത്. ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികൾ മുൻകൂർജാമ്യ ഹർജി നൽകിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.

dileep case

Next TV

Related Stories
തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

May 24, 2022 11:22 AM

തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

Read More >>
നടിയെ ആക്രമിച്ച കേസ്: ജഡ്ജി പിന്‍മാറി

May 24, 2022 11:19 AM

നടിയെ ആക്രമിച്ച കേസ്: ജഡ്ജി പിന്‍മാറി

നടിയെ ആക്രമിച്ച കേസ്: ജഡ്ജി...

Read More >>
മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

May 24, 2022 11:14 AM

മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക്...

Read More >>
ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര സര്‍ക്കാര്‍

May 24, 2022 11:02 AM

ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര സര്‍ക്കാര്‍

ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

May 24, 2022 09:48 AM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം...

Read More >>
വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

May 24, 2022 09:41 AM

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ്...

Read More >>
Top Stories