---
title: " വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് സാധനങ്ങളുമായി എത്തിയ ലോറി ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ടീം പിടികൂടി"
english_title: "RTO enforcement team nabs lorry with fake number plates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219385/rto-enforcement-team-nabs-lorry-with-fake-number-plates"
published_at: "2024-07-12T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690f9a4a8285_download_(1).jfif"
keywords: []
---

#  വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് സാധനങ്ങളുമായി എത്തിയ ലോറി ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ടീം പിടികൂടി

> **Lead Summary:** **വളപട്ടണം: **വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് സാധനങ്ങളുമായി എത്തിയ ലോറി ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ടീം പിടികൂടി.ലോറി ഡ്രൈവർക്കെതിരെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സി.യു. മുജീബിൻ്റെ പരാതിയിലാണ് ചരക്കു ലോറി ഡ്രൈവർ കെ.ജി.സനോജിനെതിരെ പോലീസ് കേസെടുത്തത്.

## Article Content

**വളപട്ടണം: **വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് സാധനങ്ങളുമായി എത്തിയ ലോറി ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ടീം പിടികൂടി.ലോറി ഡ്രൈവർക്കെതിരെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സി.യു. മുജീബിൻ്റെ പരാതിയിലാണ് ചരക്കു ലോറി ഡ്രൈവർ കെ.ജി.സനോജിനെതിരെ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ മൂന്നാം തീയതി കണ്ണൂർ ആർ.ടി.ഒ.എൻഫോഴ്സ്മെൻ്റ് സംഘം വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് കമ്പനി പരിസരത്ത് വെച്ചാണ് കൊല്ലത്ത് നിന്നും വളപട്ടണത്തേക്ക് സാധനങ്ങളുമായി എത്തിയ കെ.എ.07.ബി. 749 നമ്പർ ലോറി സംശയം തോന്നിപരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് സൂചന ലഭിച്ചത്.

തുടർന്ന് ചെയിസ് നമ്പറും എഞ്ചിൻനമ്പറും പരിശോധിച്ചപ്പോഴാണ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് സർവീസ് നടത്തുന്നതാണെന്ന് മനസിലായത്.തുടർന്ന് നടത്തിയ പരിശോധനയിൽ കെ.എ.01.എ.എൻ.3942 നമ്പർ ആണ് ഒറിജിനൽ വാഹന നമ്പറെന്നും കണ്ടെത്തി. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഓടിയ ഡ്രൈവർക്കെതിരെ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് ഡ്രൈവർക്കായി അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219385/rto-enforcement-team-nabs-lorry-with-fake-number-plates)