---
title: "നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷ്ടിച്ചയാൾ പിടിയിൽ"
english_title: "theft at nilamuttam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21937/theft-at-nilamuttam"
published_at: "2022-01-21T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea3b39cfa15_,.png"
keywords: []
---

# നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷ്ടിച്ചയാൾ പിടിയിൽ

> **Lead Summary:** **ഇരിക്കൂർ: **ഇരിക്കൂർ നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷ്ടിച്ചയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. മണ്ണൂരിലെ പുതിയപുരയിൽ സജീവനെ യാണ്​ ഇരിക്കൂർ പൊലീസ് പിടികൂടിയത്​. രണ്ടാഴ്ച മുമ്പാണ് മഖാമിലെ ഭണ്ഡാരം മോഷണം പോയത്. മോഷണ ദൃശ്യം സി.സി.ടി.വിയിൽ കുടുങ്ങിയിരുന്നു.

## Article Content

**ഇരിക്കൂർ: **ഇരിക്കൂർ നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷ്ടിച്ചയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. മണ്ണൂരിലെ പുതിയപുരയിൽ സജീവനെ യാണ്​ ഇരിക്കൂർ പൊലീസ് പിടികൂടിയത്​. രണ്ടാഴ്ച മുമ്പാണ് മഖാമിലെ ഭണ്ഡാരം മോഷണം പോയത്. മോഷണ ദൃശ്യം സി.സി.ടി.വിയിൽ കുടുങ്ങിയിരുന്നു.

തുടർന്ന് മഹല്ല് ഭാരവാഹികൾ പൊലീസിൽ പരാതിപ്പെട്ടു. ഇരിക്കൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കതിരൂർ പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിൽ ജയിലിലായ സജീവന്​ മോഷ്ടാവിന്റെ ഫോട്ടോയോട്​ സാമ്യം കണ്ടെത്തുകയായിരുന്നു. തുടർന്ന്​ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

നിലാമുറ്റത്തിന് അടുത്തുള്ള പറമ്പിൽ നിന്ന്​ ഭണ്ഡാരം കണ്ടെടുത്തു. പതിനഞ്ചായിരം രൂപയോളം ഭണ്ഡാരത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രതി പൊലീസിന്​ മൊഴിനൽകി. ഇരിക്കൂർ സി.ഐ സിബീഷ്, എസ്.ഐ ഷീജു, സീനിയർ സി.പി.ഒ സുജിത്ത്, എ.എസ്.ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21937/theft-at-nilamuttam)