---
title: "കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കളരി ഗുരുക്കൾ പിടിയിൽ                               "
english_title: "A young woman was sexually assaulted at the Kalari training center in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219221/a-young-woman-was-sexually-assaulted-at-the-kalari-training-center-in-kannur"
published_at: "2024-07-11T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66900b44e132b_news-card.jpg"
keywords: []
---

# കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കളരി ഗുരുക്കൾ പിടിയിൽ                               

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ​ഗുരുക്കൾ അറസ്റ്റിൽ. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളാണ് അറസ്റ്റിലായത്. അമേരിക്കൻ വനിതയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

## Article Content

**കണ്ണൂര്‍: **കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ​ഗുരുക്കൾ അറസ്റ്റിൽ. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളാണ് അറസ്റ്റിലായത്. അമേരിക്കൻ വനിതയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയു​ടെ പരാതി. കണ്ണൂർ ടൗൺ ഇൻസ്​പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ വനിതയാണ് പരാതിക്കാരി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219221/a-young-woman-was-sexually-assaulted-at-the-kalari-training-center-in-kannur)