---
title: "മാട്ടൂൽ-മാടായി കടൽഭിത്തി നിർമ്മാണം വേഗത്തിൽ പൂർത്തികരിക്കും; മന്ത്രി റോഷി അഗസ്റ്റിൻ"
english_title: "roshi augestine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219193/roshi-augestine"
published_at: "2024-07-11T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ff2b1a4eae_Untitled-2-web.jpg"
keywords: []
---

# മാട്ടൂൽ-മാടായി കടൽഭിത്തി നിർമ്മാണം വേഗത്തിൽ പൂർത്തികരിക്കും; മന്ത്രി റോഷി അഗസ്റ്റിൻ

> **Lead Summary:** മാട്ടൂൽ-മാടായി തീരദേശത്തെ കടൽഭിത്തി നിർമ്മാണം വേഗത്തിൽ പൂർത്തികരിക്കുമെന്ന് ജലവിഭവ വകുപ്പ് -മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മഴ ശക്തിപ്പെടുന്നതിനാലും കടലാക്രമണം കൂടി വരുന്നതിനാലും എത്രയും വേഗം കടൽഭിത്തി നിർമ്മാണം പൂർത്തികരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം വിജിൻ എം എൽ എ നിയമസഭയിൽ അവതരിപ്പിച്ച സമ്പ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

## Article Content

മാട്ടൂൽ-മാടായി തീരദേശത്തെ കടൽഭിത്തി നിർമ്മാണം വേഗത്തിൽ പൂർത്തികരിക്കുമെന്ന് ജലവിഭവ വകുപ്പ് -മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മഴ ശക്തിപ്പെടുന്നതിനാലും കടലാക്രമണം കൂടി വരുന്നതിനാലും എത്രയും വേഗം കടൽഭിത്തി നിർമ്മാണം പൂർത്തികരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം വിജിൻ എം എൽ എ നിയമസഭയിൽ അവതരിപ്പിച്ച സമ്പ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

മാടായി -മാട്ടൂൽ ഗ്രാമ പഞ്ചായത്തുകളിൽ 2850 മീറ്റർ തകർന്ന കടൽഭിത്തി പുനരുദ്ധാരണ പ്രവൃത്തിക്ക് സർക്കാർ 16 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. 1352 മീറ്റർ പ്രവൃത്തി പൂർത്തികരിച്ചിട്ടുണ്ട്. ഇപ്പോൾ പ്രവൃത്തി പുരോഗമിക്കുകയാണെന്നും പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനു വേണ്ടി എംഎൽഎയും പങ്കെടുത്ത് ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. പ്രവൃത്തിയുടെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ഓഫ് സീസണിലും പ്രവൃത്തികൾ നടത്തുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219193/roshi-augestine)