---
title: "വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച രണ്ടുപേർക്കെതിരെ കേസ്"
english_title: "Case filed against two men"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219013/case-filed-against-two-men"
published_at: "2024-07-11T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f5bfce054e_Untitled-2_web.jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** പണം നൽകാൻ താമസിച്ചതിന്റെ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച രണ്ടുപേർക്കെതിരെ കേസ്. മൊറാഴ ഓടൻ വിളപ്പിൽ ഹൗസിൽ രഞ്ജിത്ത് ഓ വി എന്നയാളുടെ പരാതിയിൽ രവീന്ദ്രൻ, സജീവൻ എന്നീ രണ്ടുപേർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

പണം നൽകാൻ താമസിച്ചതിന്റെ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച രണ്ടുപേർക്കെതിരെ കേസ്. മൊറാഴ ഓടൻ വിളപ്പിൽ ഹൗസിൽ രഞ്ജിത്ത് ഓ വി എന്നയാളുടെ പരാതിയിൽ രവീന്ദ്രൻ, സജീവൻ എന്നീ രണ്ടുപേർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1. 30ന് പ്രതികൾ വീട്ടിൽ അതിക്രമിച്ച കയറി രഞ്ജിത്തിനെ പിടിച്ചു വച്ച് കൈകൊണ്ട് അടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219013/case-filed-against-two-men)