---
title: "എക്സൈസ് പെൻഷൻ അസോസിയേഷൻ രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു, ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Excise Pension Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219010/excise-pension-association"
published_at: "2024-07-11T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f595a7c871_news-card.jpg"
keywords: []
---

# എക്സൈസ് പെൻഷൻ അസോസിയേഷൻ രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു, ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** എക്സൈസ് പെൻഷൻ അസോസിയേഷൻ രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം 2024 ജൂലായ് പത്തിന് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി പത്മനാഭൻ അധ്യക്ഷത വഹിച്ചു.

## Article Content

എക്സൈസ് പെൻഷൻ അസോസിയേഷൻ രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം 2024 ജൂലായ് പത്തിന് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി പത്മനാഭൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സി കെ പവിത്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജൻ സംസ്ഥാന രക്ഷാധികാരി അജിത്ത് ലാൽ റിട്ടയേർഡ് ജോയിൻറ് എക്സൈസ് കമ്മീഷണർ പി കെ സുരേഷ് റിട്ടയേർഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരായ സുരേന്ദ്രൻ, വിനോദ് ബി നായർ, ടി രാകേഷ്, എ എസ് പുരുഷോത്തമൻ, പി മോഹനദാസ്, കെ ഷാജി, കെ രാജേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി.

എം ബി ഇബ്രാഹിംകുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറർ കെ ടി പീതാംബരൻ നന്ദി പ്രകാശിപ്പിച്ചു. സമ്മേളനത്തിൽ 75 വയസ്സ് പൂർത്തിയായ വരെ ആദരിച്ചു. എക്സൈസ് പെൻഷൻ അസോസിയേഷൻ കണ്ണൂർ ജില്ലാ ഭാരവാഹികളായി പ്രസിഡൻറ് സീ പത്മനാഭനെയും സെക്രട്ടറി സി കെ പവിത്രനെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219010/excise-pension-association)