---
title: "കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് കത്തയക്കൽ സമരം നടന്നു"
english_title: "A letter strike was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218958/a-letter-strike-was-held"
published_at: "2024-07-10T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ebe1d3a6d9_news-card.jpg"
keywords: []
---

# കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് കത്തയക്കൽ സമരം നടന്നു

> **Lead Summary:** നിർമ്മാണ തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക,12 മാസത്തെ പെൻഷൻ കുടിശ്ശിക തീർത്തു നൽകുക തുടങ്ങിയ ആവശ്യങ്ങൾ , ഇടതുപക്ഷ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ,മാട്ടൂൽ , മാടായി യൂണിറ്റുകളുടെ നേതൃത്വത്തിൽ മാട്ടൂൽ പോസ്റ്റാഫിസിൽ വെച്ച് കേരള മുഖ്യമന്ത്രിക്ക് കത്തയക്കൽ സമരം നടന്നു.

## Article Content

നിർമ്മാണ തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക,12 മാസത്തെ പെൻഷൻ കുടിശ്ശിക തീർത്തു നൽകുക തുടങ്ങിയ ആവശ്യങ്ങൾ , ഇടതുപക്ഷ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ,മാട്ടൂൽ , മാടായി യൂണിറ്റുകളുടെ നേതൃത്വത്തിൽ മാട്ടൂൽ പോസ്റ്റാഫിസിൽ വെച്ച് കേരള മുഖ്യമന്ത്രിക്ക് കത്തയക്കൽ സമരം നടന്നു.

KSKNTC ജില്ലാ പ്രസിഡണ്ട് ഡോ : 'ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി എസ് ദാനിയേൽ അധ്യക്ഷനായി. അജിത്ത് മാട്ടൂൽ, ഉത്തമൻ കെ വി , വിജേഷ് മാട്ടൂൽ , ജെറാൾഡ് മാടായി, സുരേഷ് മാടായി ,ഷിജു ഒ, അക്ഷയ് മാട്ടൂൽ, ഇന്ദിരാ ടിജി, എന്നിവർ പ്രസംഗിച്ചു.ജോയി കെഎസ് സ്വാഗതവും, പുഷ്കരൻ കെ പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218958/a-letter-strike-was-held)