സ്കൂളുകള്‍ പൂര്‍ണമായി അടയ്ക്കില്ല; പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഓഫ്‌ ലൈനായി തുടരും

സ്കൂളുകള്‍ പൂര്‍ണമായി അടയ്ക്കില്ല; പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഓഫ്‌ ലൈനായി തുടരും
Jan 20, 2022 07:48 PM | By Thaliparambu Editor

സംസ്ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ലെന്നാണ് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കിയത്. നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാനാണ് ഉന്നതതലയോഗം നടന്നത്. നിയന്ത്രണങ്ങളിങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. സ്കൂളുകൾ പൂർണമായും അടയ്ക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‍ലൈൻ ആയി തുടരും. അതേസമയം രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലെ കോളേജുകളിൽ ഫൈനൽ ഇയർ ഒഴികെയുള്ള ക്ലാസുകൾ അടയ്ക്കാനാണ് തീരുമാനം.

വരുന്ന രണ്ട് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. സമ്പൂർണ അടച്ചിടൽ എന്നോ ലോക്ക്ഡൗൺ എന്നോ വിശദീകരിക്കുന്നില്ല എങ്കിലും, പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ഉണ്ടാകും. അവശ്യകാര്യങ്ങൾക്കോ അവശ്യസർവീസുകൾക്കോ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടാകൂ. മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനസർക്കാർ നിർദേശിക്കുന്നത്. തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല. ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങൾ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം. നേരത്തേ ടിപിആർ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ അത് രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയാകും. ഇന്നത്തെ കണക്കനുസരിച്ച് പ്രതിദിനരോഗികളുടെ വർദ്ധന പതിനായിരത്തിന് അടുത്ത് എത്തിയ തിരുവനന്തപുരത്തും, എറണാകുളത്തും കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്നുറപ്പാണ്. രണ്ടിടത്തും ഏതാണ്ട് നാൽപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ് കൊവിഡ് രോഗികളുടെ ആകെ എണ്ണം. ടിപിആറും അമ്പതിനോടടുത്താണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ കൊവിഡ് ഒന്നാംതരംഗകാലത്തേത് പോലെ കൊവിഡ് വാർ റൂം വീണ്ടും തുടങ്ങും.

നിലവിലെ കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ അഡ്‌മിറ്റ്‌ ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും.

എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും. എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്. ബി. കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

ഇന്നത്തെ നില പ്രകാരം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയിൽ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ. സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ ഇപ്പോൾ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലായതിനാൽ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.

ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് അതിവേഗത്തിൽ രോഗികളുടെ എണ്ണം ഉയരുന്നതാണ് മൂന്നാം തരംഗത്തിൽ ആശങ്കയേറ്റുന്നത്. ഫെബ്രുവരി 15 വരെയുള്ള സമയം നിർണായകമാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെത്തന്നെ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചിരുന്നു. ഡെൽറ്റയുടെ രോഗവ്യാപനം കുറയുന്നതിന് മുമ്പേ വളരെ വേഗത്തിലാണ് ഒമിക്രോൺ പടരുന്നത്.

സംസ്ഥാനത്തിപ്പോൾ ഡെൽറ്റ, ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുകയാണ്. ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിന്‍റെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്.

പല ജില്ലകളിൽ പല തോതിൽ കേസുകൾ ഉയരും. സംസ്ഥാനത്ത് ഇനി ജനിതകശ്രേണി പരിശോധനയിൽ പ്രസക്തി ഇല്ല. പക്ഷേ പുതിയ വകഭേദങ്ങൾ ഉണ്ടോ എന്നറിയാൻ പരിശോധന തുടരും. ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ തീവ്രവ്യാപനം നടക്കുന്നു. സമൂഹവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വ്യക്തമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒമിക്രോൺ വൈറസ് സ്വാഭാവികമായി രോഗപ്രതിരോധശേഷി നൽകുന്ന രോഗബാധയാണെന്നും അത് വാക്സിനേഷന് തുല്യമാണെന്നും ഉള്ള തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

ഒമിക്രോൺ രോഗബാധ നിസ്സാരമായി കാണേണ്ട ഒന്നല്ല. സംസ്ഥാനത്തിപ്പോൾ ഡെൽറ്റയും ഒമിക്രോണും ഒരേപോലെ വലിയ രീതിയിൽ വ്യാപിക്കുന്നുണ്ടെന്നും, ഒമിക്രോൺ വളരെ വേഗത്തിലാണ് പടരുന്നതെന്നും വീണാ ജോർജ് വ്യക്തമാക്കി. ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നത്. ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് സംസ്ഥാനസർക്കാർ കണക്ക് കൂട്ടുന്നത്.

നിലവിൽ സംസ്ഥാനത്ത് ലഭ്യമായ സർക്കാർ, സ്വകാര്യമേഖലയിലെ ഐസിയു കിടക്കകളുടെ കണക്കും വെന്‍റിലേറ്ററുകളുടെ കണക്കും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 3107 ഐസിയു കിടക്കകൾ ഉണ്ട്. സ്വകാര്യമേഖലയിൽ ഉള്ളത് 7468 ഐസിയു കിടക്കകളാണ്. സർക്കാർ മേഖലയിൽ 2293 വെന്‍റിലേറ്ററുകളും ലഭ്യമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രുചിയും മണവും ഉണ്ടെന്ന് കരുതി മറ്റ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ കൊവിഡ് ടെസ്റ്റ് ചെയ്യാതിരിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെടുന്നു.

ഒമിക്രോണിൽ 17 ശതമാനം ആളുകൾക്ക് മാത്രമേ രുചിയും മണവും നഷ്ടമാകുന്നുള്ളൂ. ബാക്കിയെല്ലാവർക്കും രുചിയും മണവുമുണ്ട്. ഈ ഘട്ടത്തിൽ N 95 മാസ്കുകൾ തന്നെ ഉപയോഗിക്കണം. അതല്ലെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം. ഒമിക്രോൺ രോഗവ്യാപനത്തിൽ ഡ്രോപ്‍ലെറ്റുകൾ വഴിയുള്ള രോഗബാധ വളരെക്കൂടുതലാണ്. മാസ്ക് കൃത്യമായി ധരിക്കുന്നതും വാക്സിനേഷനും പരമപ്രധാനമാണ്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം. ഇതിനായി സ്ഥാപനങ്ങൾ ശ്രദ്ധിക്കണം.

മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഐസിയുകളും വെന്‍റിലേറ്ററുകളും സജ്ജമാണെന്നതിനൊപ്പം സംസ്ഥാനത്ത് നിലവിൽ 71 മെട്രിക് ടൺ ഓക്സിജൻ ആവശ്യമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ഓക്സിജൻ ജനറേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ വേഗം ബൂസ്റ്റർ ഡോസ് എടുക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ പൊതുജനം ഒഴിവാക്കണം. അടിയന്തരമല്ലാത്ത ഡോക്ടർ സന്ദർശനം ഒഴിവാക്കി പകരം ടെലിമെഡിസിൻ വഴി ചികിത്സ തേടാം. ഹോം കെയർ കൊവിഡ് വ്യാപനഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്.

പനിയടക്കമുള്ള ലക്ഷണങ്ങൾ അവഗണിക്കരുത്. അങ്ങനെ ഉള്ളവർ പൊതുസമൂഹത്തിലേക്ക് ഇറങ്ങരുത്. വീടുകളിൽ ഐസൊലേഷൻ ഉറപ്പാക്കണം. പ്രായമുള്ളവരും ഗുരുതരരോഗികളും വളരെ ശ്രദ്ധിക്കണം. വ്യക്തികളിൽ വൈറസ് ഉണ്ടാക്കുന്ന മാറ്റങ്ങൾ പല തരത്തിലാണ്. മൂന്നാഴ്ച കൊണ്ട് ഒമിക്രോൺ കേസുകളിൽ കുത്തനെയാണ് വർദ്ധനയുണ്ടായത്. രണ്ടാം തരംഗത്തേക്കാൾ പ്രതിദിന കേസുകൾ ഉണ്ടാകും എന്ന് തന്നെയാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്.

രോഗബാധ അതിന്‍റെ ഏറ്റവും ഉന്നതിയിൽ എത്തുന്നത് വൈകിപ്പിക്കുക എന്നതായിരുന്നു ആദ്യ രണ്ട് തരംഗങ്ങളിൽ സംസ്ഥാനം സ്വീകരിച്ച രീതി. സംസ്ഥാനത്ത് ഡെൽറ്റ വകഭേദം മൂലം ഉണ്ടായ വലിയ രോഗവ്യാപനത്തിന്‍റെ പീക്ക് അവസാനിക്കുന്നതിന് മുമ്പാണ് ഒമിക്രോൺ വ്യാപനമുണ്ടായതെന്ന് വീണാ ജോർജ് പറയുന്നു. അതിനാൽ ജാഗ്രത വേണം. ആദ്യരണ്ട് തരംഗങ്ങളിൽ നിന്ന് വിഭിന്നമാണ് ഇത്തവണ. തുടക്കത്തിൽത്തന്നെ അതിതീവ്രവ്യാപനമാണ് ഉണ്ടാകുന്നത്. അതിനാൽത്തന്നെ അതീവജാഗ്രത അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കുന്നു.

schools

Next TV

Related Stories
ധർമ്മശാല എഞ്ചിനിയറിങ്ങ് കോളേജ്, നിഫ്റ്റ് എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി

Apr 25, 2024 09:07 AM

ധർമ്മശാല എഞ്ചിനിയറിങ്ങ് കോളേജ്, നിഫ്റ്റ് എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി

ധർമ്മശാല എഞ്ചിനിയറിങ്ങ് കോളേജ്, നിഫ്റ്റ് എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി...

Read More >>
കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ബി ജെ പിയുമായുള്ള ധാരണയില്‍: പ്രിയങ്കാഗാന്ധി

Apr 24, 2024 08:57 PM

കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ബി ജെ പിയുമായുള്ള ധാരണയില്‍: പ്രിയങ്കാഗാന്ധി

കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ബി ജെ പിയുമായുള്ള ധാരണയില്‍:...

Read More >>
സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം: എംഎൽഎ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

Apr 24, 2024 08:45 PM

സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം: എംഎൽഎ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം: എംഎൽഎ ഉൾപ്പെടെ നിരവധി പേർക്ക്...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍ സജ്ജം

Apr 24, 2024 04:20 PM

ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍ സജ്ജം

ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍...

Read More >>
ചൂട്ടാട് ബീച്ച് കടപ്പുറത്ത് കള്ളക്കടൽ പ്രതിഭാസം; കര കടലെടുത്തു

Apr 24, 2024 04:18 PM

ചൂട്ടാട് ബീച്ച് കടപ്പുറത്ത് കള്ളക്കടൽ പ്രതിഭാസം; കര കടലെടുത്തു

ചൂട്ടാട് ബീച്ച് കടപ്പുറത്ത് കള്ളക്കടൽ പ്രതിഭാസം; കര...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി

Apr 24, 2024 04:15 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പ്; തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി ...

Read More >>
Top Stories