---
title: "ആകാശ് തില്ലങ്കരിയുടെ ജീപ്പ് സവാരി: വാഹന ഉടമയ്ക്ക് 45000 രൂപ പിഴ"
english_title: "Akash Tillankari's jeep ride"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218758/akash-tillankaris-jeep-ride"
published_at: "2024-07-10T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e068f80f1d_Untitled-2-web.jpg"
keywords: []
---

# ആകാശ് തില്ലങ്കരിയുടെ ജീപ്പ് സവാരി: വാഹന ഉടമയ്ക്ക് 45000 രൂപ പിഴ

> **Lead Summary:** **കൊച്ചി: **നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കരിയുടെ ജീപ്പ് സവാരി വിവാദമായതോടെ കേസെടുത്ത് വാഹനവകുപ്പ്. ഒന്‍പത് കുറ്റങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് ചുമത്തിയിരിക്കുന്നത്. ജീപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്‍ എന്ന ആളുടെ പേരിലാണ്. വാഹന ഉടമ 45000 രൂപ പിഴയൊടുക്കേണ്ടിവരും. വാഹനത്തിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശയുണ്ട്.

## Article Content

**കൊച്ചി: **നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കരിയുടെ ജീപ്പ് സവാരി വിവാദമായതോടെ കേസെടുത്ത് വാഹനവകുപ്പ്. ഒന്‍പത് കുറ്റങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് ചുമത്തിയിരിക്കുന്നത്. ജീപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്‍ എന്ന ആളുടെ പേരിലാണ്. വാഹന ഉടമ 45000 രൂപ പിഴയൊടുക്കേണ്ടിവരും. വാഹനത്തിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശയുണ്ട്.

എല്ലാ കുറ്റങ്ങളും വാഹന ഉടമയുടെ പേരിലാണ് എടുത്തിട്ടുള്ളത്.

ലൈസന്‍സ് ഇല്ലാതെ ആകാശ് തില്ലങ്കേരിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിലും ഉടമയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. നേരത്തെയും ഈ വാഹനത്തിനെതിരെ സമാനമായ മൂന്ന് കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികള്‍ സ്വീകരിച്ചത്.

ആകാശ് തില്ലങ്കരിയുടെ ജീപ്പ് റൈഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല വ്‌ലോഗിങ്. ജീപ്പ് റൈഡിനെതിരെ സ്വമേധയാ കേസെടുക്കുമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218758/akash-tillankaris-jeep-ride)