---
title: "കണ്ണൂർ സർവ്വകലാശാല എം എ മലയാളം പരീക്ഷയിൽ ആർ ജീവനി ഒന്നാം റാങ്ക് നേടി"
english_title: "R Jeevani secured first rank in Kannur University MA Malayalam examination"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218643/r-jeevani-secured-first-rank-in-kannur-university-ma-malayalam-examination"
published_at: "2024-07-09T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d209a1b6dd_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാല എം എ മലയാളം പരീക്ഷയിൽ ആർ ജീവനി ഒന്നാം റാങ്ക് നേടി

> **Lead Summary:** കണ്ണൂർ സർവ്വകലാശാല എം എ മലയാളം പരീക്ഷയിൽ ആർ ജീവനി ഒന്നാം റാങ്ക് നേടി. 93.1 ശതമാനം മാർക്കോടെയാണ് റാങ്ക് നേട്ടം . തലശ്ശേരി ഗവൺമെൻ്റ് ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയാണ്. വടകര വില്യാപ്പള്ളി സ്വദേശിയാണ്. തിരൂർ കോട്ട് യു പി സ്കുൾ അധ്യപകൻ നടേമ്മൽ എ ടി കെ രമേശൻ്റെയും മണിയൂർ മുതുവന യു പി സ്കുൾ അധ്യാപിക ജഷീദയുടെയും മകളാണ്. പ്ലസ്ടു വിദ്യാർത്ഥിനി ആർ ജീവഥ സഹോദരിയാണ്.

## Article Content

കണ്ണൂർ സർവ്വകലാശാല എം എ മലയാളം പരീക്ഷയിൽ ആർ ജീവനി ഒന്നാം റാങ്ക് നേടി. 93.1 ശതമാനം മാർക്കോടെയാണ് റാങ്ക് നേട്ടം . തലശ്ശേരി ഗവൺമെൻ്റ് ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയാണ്. വടകര വില്യാപ്പള്ളി സ്വദേശിയാണ്. തിരൂർ കോട്ട് യു പി സ്കുൾ അധ്യപകൻ നടേമ്മൽ എ ടി കെ രമേശൻ്റെയും മണിയൂർ മുതുവന യു പി സ്കുൾ അധ്യാപിക ജഷീദയുടെയും മകളാണ്. പ്ലസ്ടു വിദ്യാർത്ഥിനി ആർ ജീവഥ സഹോദരിയാണ്.

യുവ കവയിത്രി കൂടിയായ ജീവനി യുടെതായി 'മുടിക്കുത്തി', 'സൂചിയും നൂലും' , 'പൂവിൻ്റെ കാര്യങ്ങൾ ' എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടത്തനാട്ട് മാധവിയമ്മ സ്മാരക അവാർഡ്, മുറുവശ്ശേരി അവാർഡ്, എൻ എൻ കക്കാട് സ്മാരക പുരസ്ക്കാരം, മാതൃഭൂമി കെ വി അനൂപ് സ്മാരക പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ കവിത രചനകൾക്ക് നേടിയിട്ടുണ്ട്.

ബി എ മലയാളം പരീക്ഷയിലും രണ്ടു വർഷം മുൻപ് കണ്ണൂർ സർവ്വകലാശാലയിൽ നിന്നു 95.85 ശതമാനം മാർക്കോടെ ജീവനി ഒന്നാം റാങ്ക് നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218643/r-jeevani-secured-first-rank-in-kannur-university-ma-malayalam-examination)