---
title: "വിവിധ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ്  വനിതാ ശിശു വികസന ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: " Mahila Congress marched"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218601/mahila-congress-marched"
published_at: "2024-07-09T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cfe44c9c7e_news-card.jpg"
keywords: []
---

# വിവിധ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ്  വനിതാ ശിശു വികസന ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസിലേക്ക് മാർച്ച് നടത്തി. കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടന്ന സമരം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു

## Article Content

കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസിലേക്ക് മാർച്ച് നടത്തി. കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടന്ന സമരം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ അധ്യക്ഷയായി. അംഗൻവാടി വർക്കർ, ഹെൽപർ നിയമന ലിസ്റ്റിലെ രാഷ്ട്രീയവത്കരണം ഉപേക്ഷിക്കുക, സി പി എം നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും തിരുകി കയറ്റിയ നിയമന ലിസ്റ്റ് റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം. മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രാമാനന്ദ്, അമൃത രാമകൃഷ്ണൻ രജിത്ത് നാറാത്ത്, പുഷ്പലത കെ വി തുടങ്ങിയവർ സംസാരിച്ചു.ശ്യാമള പി കെ, ടി സി പ്രിയ, ഉഷ എം, ഷർമ്മിള എ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218601/mahila-congress-marched)