---
title: "കൂട്ടക്കൂറുമാറ്റത്തിനു പിന്നില്‍ ദീലീപ്,  മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍"
english_title: "dileep case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21828/dileep-case"
published_at: "2022-01-20T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e9354f255b4_d38db0fa-3f3f-4c55-a9b3-18ef2f18ca5e.jpg"
keywords: []
---

# കൂട്ടക്കൂറുമാറ്റത്തിനു പിന്നില്‍ ദീലീപ്,  മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍

> **Lead Summary:** **കൊച്ചി: **നടിയെ ആക്രമിച്ച കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തിനു പിന്നില്‍ പ്രതി ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

## Article Content

**കൊച്ചി: **നടിയെ ആക്രമിച്ച കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തിനു പിന്നില്‍ പ്രതി ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

ലൈംഗിക ആക്രമണത്തിന് ക്വട്ടേഷന്‍ കൊടുക്കുക എന്ന അസാധാരണമായ കേസാണ് ഇതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമങ്ങളും സാധാരണമല്ല. നിയമത്തെ മറികടക്കുന്നതിനുള്ള സകല ശ്രമങ്ങളും ദിലീപ് നടത്തുന്നുണ്ട്. ഇരുപതു സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നില്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

അന്വേഷണം മുന്നോട്ടുകൊണ്ടുപാവുന്നതിന് ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം നല്‍കരുത്. കേസിലെ മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21828/dileep-case)