---
title: "ചെറുപുഴ പ്രാപ്പോയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Couple found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218150/couple-found-dead"
published_at: "2024-07-07T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668abda429e13_Untitled-2-web.jpg"
keywords: []
---

# ചെറുപുഴ പ്രാപ്പോയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കണ്ണൂര്‍: **ചെറുപുഴ പ്രാപ്പോയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സനോജ്, ഭാര്യ സനിത എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ്നാട്ടുകാര്‍ വിവരം അറിഞ്ഞത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയിരുന്ന ഇവരുടെ മക്കളിലൊരാള്‍ തിരിച്ചുവന്നപ്പോഴാണ് മാതാപിതാക്കളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കണ്ണൂര്‍: **ചെറുപുഴ പ്രാപ്പോയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സനോജ്, ഭാര്യ സനിത എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ്നാട്ടുകാര്‍ വിവരം അറിഞ്ഞത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയിരുന്ന ഇവരുടെ മക്കളിലൊരാള്‍ തിരിച്ചുവന്നപ്പോഴാണ് മാതാപിതാക്കളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടിപ്പര്‍ ലോറിഡ്രൈവറായിരുന്നു സനോജ്.ആത്മഹത്യയാണെന്നാണ്പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ജീവനൊടുക്കാന്‍ തക്ക കുടുംബപ്രശ്നങ്ങളൊന്നും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിദ്യാര്‍ഥികളായ റിദ്വൈത്, അദ്വൈത് എന്നിവര്‍ മക്കളാണ്.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പൊലീസ് സ്റ്റേഷന്‍ഹൗസ്ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ടി പി ദിനേശ്, എസ്ഐ രൂപ മധുസൂദനന്‍എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ്സ്ഥലത്തെത്തി തുടര്‍നടപടികള്‍സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218150/couple-found-dead)