---
title: "ഹൈദരാബാദ് പോലീസിനെ വലച്ച് തളിപ്പറമ്പ് സ്വദേശിയായ മോഷ്ടാവ്, ഒടുവിൽ പിടിയിൽ"
english_title: "the man who was arrested for theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21802/the-man-who-was-arrested-for-theft"
published_at: "2022-01-20T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e91415ea018_h.jpg"
keywords: []
---

# ഹൈദരാബാദ് പോലീസിനെ വലച്ച് തളിപ്പറമ്പ് സ്വദേശിയായ മോഷ്ടാവ്, ഒടുവിൽ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: ** മോഷണക്കേസുകളിൽ പ്രതിയായ പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ഗോകുൽ ആന്ധ്രപ്രദേശ് പോലീസിന്റെ പിടിയിൽ. ലഹരി മരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കേസിലാണ് ഇന്ന് രാവിലെ ആറരയ്ക്ക്‌ പുളിമ്പറമ്പിലെ വീട്ടിൽ നിന്നും ഗോകുലിനെ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: ** മോഷണക്കേസുകളിൽ പ്രതിയായ പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ഗോകുൽ ആന്ധ്രപ്രദേശ് പോലീസിന്റെ പിടിയിൽ. ലഹരി മരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കേസിലാണ് ഇന്ന് രാവിലെ ആറരയ്ക്ക്‌ പുളിമ്പറമ്പിലെ വീട്ടിൽ നിന്നും ഗോകുലിനെ പിടികൂടിയത്.

തളിപ്പറമ്പ് എസ് ഐ ദിലീപൻ, സി പി ഒ അബ്ദുൽ ജബ്ബാർ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം ഇയാളുടെ വീട് വളഞ്ഞാണ് പിടികൂടിയത്. ഗോകുലിനെ ഹൈദരാബാദിൽ നിന്നെത്തിയ പോലീസ് സംഘത്തിന് കൈമാറി. 

നേരത്തെ 2021 ഏപ്രില്‍ രണ്ടിന് നിര്‍ത്തിയിട്ട കാറില്‍ നിന്നും പേഴ്‌സ് മോഷ്ടിച്ച് അതിലെ എ.ടി.എം കാര്‍ഡുപയോഗിച്ച് 70,000 രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഇയാളെ തളിപ്പറമ്പ് പോലീസ് അറസറ്റ് ചെയ്തിരുന്നു.

മോഷണക്കേസിലെ തുടർന്ന് പിടിയിലായ ഗോകുൽ ജാമ്യത്തിലിറങ്ങി ഹൈദരാബാദിലേക്ക് കടക്കുകയായിരുന്നു. അവിടെ നിന്നും 22 കിലോ കഞ്ചാവ് സഹിതം ഒഡീഷ സ്വദേശിക്കൊപ്പം അവിടുത്തെ പോലീസ് ഗോകുലിനെ പിടികൂടി. ലോക്കപ്പിൽ അടച്ച ഗോകുൽ സ്റ്റേഷനിൽനിന്ന് 32,000 രൂപയും ഒരു മൊബൈൽ ഫോണും കവർന്ന് ഒഡീഷക്കാരനോടൊപ്പം രക്ഷപ്പെടുകയായിരുന്നു.

ഒഡിഷക്കാരനെ പിന്നീട് പിടികൂടിയെങ്കിലും ഗോകുലിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഗോകുൽ തളിപ്പറമ്പ് സ്വദേശിയാണെന്ന് വ്യക്തമായതിനെ തുടർന്ന് ഹൈദരാബാദ് പോലീസ് ഇവിടത്തെ പോലീസുമായി ബന്ധപ്പെട്ടാണ് പിടികൂടിയത്. താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ഗോകുലിനെ ഇന്നുതന്നെ ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോകും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21802/the-man-who-was-arrested-for-theft)