---
title: " വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "basheer day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217978/basheer-day"
published_at: "2024-07-07T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a0e5f67809_news-card.jpg"
keywords: []
---

#  വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ്: പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കുളിൽ പ്രത്യേക അസംബ്ലി ചേർന്ന് ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു . പ്രഥമ അധ്യാപിക പി ടി പ്രീതകുമാരി ടീച്ചർ ബഷീർ അനുസ്മരണം നടത്തി . ദിവ്യ ടീച്ചർ ബഷീർ കൃതികളുടെ സമകാലിക പ്രസക്തി വിലയിരുത്തി.

## Article Content

തളിപ്പറമ്പ്: പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കുളിൽ പ്രത്യേക അസംബ്ലി ചേർന്ന് ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു . പ്രഥമ അധ്യാപിക പി ടി പ്രീതകുമാരി ടീച്ചർ ബഷീർ അനുസ്മരണം നടത്തി . ദിവ്യ ടീച്ചർ ബഷീർ കൃതികളുടെ സമകാലിക പ്രസക്തി വിലയിരുത്തി.

എം ആർ ആദർശ്, സച്ചിൻ എന്നി വിദ്യാർത്ഥികൾ ബഷീർ കൃതികളിലൂടെ വായന നടത്തി. പോസ്റ്റർ മത്സരവും പതിപ്പു നിർമ്മാണവും യു പി ,ഹൈസ്കുൾ വിഭാഗങ്ങളിൽ പ്രത്യേകമായി സംഘടിപ്പിച്ചു. സ്കുൾ ലൈബ്രറിയിൽ ബഷീർ കൃതികൾ പ്രദർശിപ്പിക്കുകയും ക്ലാസ്സ് തലത്തിൽ വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217978/basheer-day)