---
title: "കാഞ്ഞിരങ്ങാട് ഹരിതശ്രീ കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചെണ്ട്മല്ലി തൈ നടീൽ സംഘടിപ്പിച്ചു"
english_title: "flowers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217976/flowers"
published_at: "2024-07-07T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a0c69b05dd_news-card.jpg"
keywords: []
---

# കാഞ്ഞിരങ്ങാട് ഹരിതശ്രീ കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചെണ്ട്മല്ലി തൈ നടീൽ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** കാഞ്ഞിരങ്ങാട് ഹരിതശ്രീ കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചെണ്ട്മല്ലി തൈ നടീൽ സംഘടിപ്പിച്ചു. ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായാണ് പരിയാരം കൃഷിഭവൻ്റ സഹായത്തോടെ കൃഷിയിറക്കുന്നത്.

## Article Content

**തളിപ്പറമ്പ്: ** കാഞ്ഞിരങ്ങാട് ഹരിതശ്രീ കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചെണ്ട്മല്ലി തൈ നടീൽ സംഘടിപ്പിച്ചു. ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായാണ് പരിയാരം കൃഷിഭവൻ്റ സഹായത്തോടെ കൃഷിയിറക്കുന്നത്.

പരിയാരം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം പയ്യരട്ട ശാന്ത അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് കർഷക ഉൽപാദക സംഘം സെക്രട്ടറി വി മുത്തു കൃഷ്ണൻ സംസാരിച്ചു. പരിയാരം കൃഷിഭവനിലെ അസിസ്റ്റൻ്റ് കെ പി സജീവൻ സംസാരിച്ചു. പി ഗംഗാധരൻ സ്വാഗതവും കെ പി മഹേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217976/flowers)