---
title: "ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു."
english_title: "fired"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21790/fired"
published_at: "2022-01-20T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e90672e1cef_download (23).jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

> **Lead Summary:** **മാലൂർ : **മാലൂരിലെ ശിവപുരം കള്ള് ഷാപ്പിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. മാലൂർ എരട്ടേങ്ങലിലെ പുതുക്കുടി ശ്രീധരന്റെതാണ് കാർ. ശ്രീധരനും മകൻ ശ്രീനിഷുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്നിൽനിന്ന് പുക ഉയരുന്നതുകണ്ട് വാതിൽ തുറന്ന് ശ്രീധരനും മകനും പുറത്തേക്കിറങ്ങി.

## Article Content

**മാലൂർ : **മാലൂരിലെ ശിവപുരം കള്ള് ഷാപ്പിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. മാലൂർ എരട്ടേങ്ങലിലെ പുതുക്കുടി ശ്രീധരന്റെതാണ് കാർ. ശ്രീധരനും മകൻ ശ്രീനിഷുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്നിൽനിന്ന് പുക ഉയരുന്നതുകണ്ട് വാതിൽ തുറന്ന് ശ്രീധരനും മകനും പുറത്തേക്കിറങ്ങി.

തീ ആളിക്കത്തിയതുകണ്ട് നാട്ടുകാർ ഓടിക്കൂടി തീ കെടുത്തി. കണ്ണൂരിൽനിന്ന് പഴയ കാർ വാങ്ങി വീട്ടിലേക്കുള്ള ആദ്യ യാത്രയിലാണ് കാറിന് തീപിടിച്ചത്. സംഭവമറിഞ്ഞ് മാലൂർ പോലീസ് എ.എസ്.ഐ. ആർ. വിനോദ്, സി.പി.ഒ.മാരായ രാഗേഷ്, നിജീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും മട്ടന്നൂരിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. അപകടത്തെത്തുടർന്ന് മാലൂർ റോഡിൽ ഏറെനേരം ഗതാഗതം നിലച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21790/fired)