---
title: "ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "An awareness class was organized for the students as part of Animal Disease Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217737/an-awareness-class-was-organized-for-the-students-as-part-of-animal-disease-day"
published_at: "2024-07-06T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688bf6a0844e_news-card.jpg"
keywords: []
---

# ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു . പട്ടുവം ഗവ: ഹൈസ്കുളിലെ വിദ്യാർത്ഥികൾക്കാണ് ബോധവൽക്കരണ ക്ലാസ്സ് നടത്തിയത്‌ . കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്‌ .

## Article Content

**തളിപ്പറമ്പ്: ** ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു . പട്ടുവം ഗവ: ഹൈസ്കുളിലെ വിദ്യാർത്ഥികൾക്കാണ് ബോധവൽക്കരണ ക്ലാസ്സ് നടത്തിയത്‌ . കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്‌ .

മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ: പി ആർ ആര്യ ക്ലാസ്സെടുത്തു. ക്വിസ്സ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി സമ്മാനദാനം നടത്തി.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, നരീക്കാംമ്പള്ളി വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ: വിനിത മറിയം ബേബി എന്നിവർ സംസാരിച്ചു. പട്ടുവം ഗവ: ഹൈസ്കൂൾ പ്രഥമ അധ്യാപിക ടി പി പ്രസന്ന സ്വാഗതവും സീനിയർ അസിസ്റ്റൻറ് ഇ ടി റീന നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217737/an-awareness-class-was-organized-for-the-students-as-part-of-animal-disease-day)