---
title: "കല്യാശ്ശേരി മണ്ഡലം: ഉപ്പുവെള്ള പ്രതിരോധ   പദ്ധതിക്ക് ഫണ്ട് അനുവദിക്കണം: എം വിജിൻ എം എൽ എ"
english_title: "m vijin mla"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21766/m-vijin-mla"
published_at: "2022-01-20T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8e6dba4bc0_k.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലം: ഉപ്പുവെള്ള പ്രതിരോധ   പദ്ധതിക്ക് ഫണ്ട് അനുവദിക്കണം: എം വിജിൻ എം എൽ എ

> **Lead Summary:** കല്യാശ്ശേരി മണ്ഡലത്തിൽ ഉപ്പുവെള്ളം തടയുന്നതിന് സമർപ്പിച്ച പദ്ധതികൾക്ക് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എം എൽ എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.

## Article Content

കല്യാശ്ശേരി മണ്ഡലത്തിൽ ഉപ്പുവെള്ളം തടയുന്നതിന് സമർപ്പിച്ച പദ്ധതികൾക്ക് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എം എൽ എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.

മാട്ടൂൽ, ചെറുകുന്ന് , മാടായി ഏഴോം, പട്ടുവം, കല്യാശ്ശേരി, കണ്ണപുരം, ചെറുതാഴം, , കുഞ്ഞിമംഗലം ,കടന്നപ്പള്ളി - പാണപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിൽ ഉപ്പുവെള്ളം കയറി കിണറുകളിലെ കുടിവെള്ളം മലിന മാവുകയും കൃഷി നശിക്കുകയും ചെയ്യുന്നത് തടയാൻ ശാശ്വത നടപടി ഉണ്ടാക്കണം.

പ്രസ്തുത വിഷയം പരിഹരിക്കുന്നത് സംബന്ധിച്ച് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ ചേർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മൈനർ ഇറിഗേഷൻ വകുപ്പ് 33 പുതിയ പ്രവൃത്തികളും, 20 അറ്റകുറ്റ പ്രവൃത്തികളും, മേജർ ഇറിഗേഷൻ വകുപ്പ് 23 പുതിയ പ്രവൃത്തികളും ഉൾപ്പടെ 92.52 കോടി രൂപയുടെ പദ്ധതി അംഗീകാരത്തിനായി സർക്കാറിൽ സമർപ്പിച്ചിട്ടുണ്ട്.

കൃഷിക്കാരുടെയും പ്രദേശവാസികളുടെയും പ്രധാന ആവശ്യം എന്ന നിലയിൽ മണ്ഡലത്തിലെ ഉപ്പുവെള്ള പ്രതിരോധ പ്രവർത്തന പദ്ധതികൾക്ക് ഫണ്ട് അനുവദിക്കണമെന്ന് എം എൽ എ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21766/m-vijin-mla)