---
title: "കണ്ണപുരത്ത്  കെ.റെയിൽ വിരുദ്ധ കുടുംബസംഗമം സംഘടിപ്പിച്ചു."
english_title: "k reyil strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21763/k-reyil-strike"
published_at: "2022-01-20T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8e4e2cc7f2_k.jpg"
keywords: []
---

# കണ്ണപുരത്ത്  കെ.റെയിൽ വിരുദ്ധ കുടുംബസംഗമം സംഘടിപ്പിച്ചു.

> **Lead Summary:** **കണ്ണപുരം: '**കെ.റെയിൽ വേണ്ട കേരളം വേണം ' എന്ന മുദ്രാവാക്യമുയർത്തി ജനുവരി 25 മുതൽ ഫെബ്രുവരി 21 വരെ നടത്താനിരിക്കുന്ന സംസ്ഥാന സമര ജാഥ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി കണ്ണപുരത്ത് കെ.റെയിൽ വിരുദ്ധ കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**കണ്ണപുരം: '**കെ.റെയിൽ വേണ്ട കേരളം വേണം ' എന്ന മുദ്രാവാക്യമുയർത്തി ജനുവരി 25 മുതൽ ഫെബ്രുവരി 21 വരെ നടത്താനിരിക്കുന്ന സംസ്ഥാന സമര ജാഥ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി കണ്ണപുരത്ത് കെ.റെയിൽ വിരുദ്ധ കുടുംബ സംഗമം സംഘടിപ്പിച്ചു.

ജനകീയ സമിതി ജില്ലാ ചെയർമാൻ എ.പി. ബദറുദ്ദീൻ സംഗമം ഉദ്ഘാടനം ചെയ്തു.. കെ.പി.ജയചന്ദ്രൻ അധ്യക്ഷനായി. ജനകീയ സമിതി ജില്ലാ കൺവീനർ അഡ്വ.പി.സി.വിവേക് മുഖ്യപ്രസംഗം നടത്തി. രാജേഷ് പാലങ്ങാട്ട്, സി.വി.സുമേഷ്,ദിനു മൊട്ടമ്മൽ, തോടോൻ ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

കെ.റെയിൽ വിരുദ്ധ ജനകീയസമിതി കല്യാശ്ശേരി - കണ്ണപുരം യൂനിറ്റ് ഭാരവാഹികളായി കെ.പി.ജയചന്ദ്രൻ,രാജേഷ് പാലങ്ങാട്ട്, സി.വി. സുമേഷ്, പ്രജീഷ് കീഴറ, ദിനു മൊട്ടമ്മൽ, തോടോൻ ബാലൻ( രക്ഷാധികാരികൾ ), ഇ.ബാലകൃഷ്ണൻ ( കൺ.) കെ.പി.ദേവദാസ് , എൻ.പ്രമോദ്, കെ.ഷാജി, കെ.വിനോദ്, പി.രജീഷ് (വൈസ് ചെയ.) ഇ.പ്രശാന്ത് ( കൺ. ), പി.മിനി, പ്രസാദ് നായർ (ജോ. കൺ.) സി.വി.ബാലകൃഷ്ണൻ ( ട്രഷ.) തിരഞ്ഞെടുത്തു. .രാജേഷ് പാലങ്ങാട്ട് , ദിനു മൊട്ടമ്മൽ , സി.വി.സുമേഷ്, പ്രജീഷ് കീഴറ, തോടോൻ ബാലൻ, പ്രസാദ് നായർ, ഷാജി കാവുങ്കൽ, സന്തോഷ് വള്ളുവൻകടവ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21763/k-reyil-strike)