---
title: "കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വനിത ജിംനേഷ്യം ഉത്ഘാടനം ചെയ്തു"
english_title: "women's gymnasium"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217543/womens-gymnasium"
published_at: "2024-07-05T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687ad804708e_news-card.jpg"
keywords: []
---

# കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വനിത ജിംനേഷ്യം ഉത്ഘാടനം ചെയ്തു

> **Lead Summary:** കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിത ജിംനേഷ്യം ഇരിണാവിൽ പ്രവർത്തനം ആരംഭിച്ചു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവിട്ടാണ് ഇരിണാവ് റോഡിൽ വനിത ഫിറ്റ്നസ് സെന്റർ ഒരുക്കിയിരിക്കുന്നത്.

## Article Content

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിത ജിംനേഷ്യം ഇരിണാവിൽ പ്രവർത്തനം ആരംഭിച്ചു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവിട്ടാണ് ഇരിണാവ് റോഡിൽ വനിത ഫിറ്റ്നസ് സെന്റർ ഒരുക്കിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപയുമാണ് ഫിറ്റ്നസ് സെന്റർനായി ചിലവഴിച്ചത്. ട്രെഡ്മില്‍, സ്പിൻ ബൈക്ക്,എക്സർസൈസ് ബെഞ്ച് തുടങ്ങിയ ഉപകരണങ്ങളാണ് സെന്ററിൽ സജ്ജീകരിച്ചിട്ടുള്ളത്.ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും ഫിറ്റ്നസ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താനാകും.

കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ഷാജിർ അധ്യക്ഷത വഹിച്ചു.സെക്രട്ടടികെ സുനിൽ കുമാർ ,വൈസ് പ്രെസ്‌ഡിൻറെ ഡി വിമല ഏ വി രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ , സി പി മുഹമ്മദ് റഫീഖ്,കെ പ്രീത,പി കണ്ണൻ കെ എം ഷീന,സി നിഷ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217543/womens-gymnasium)