വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം: കണ്ണൂർ ജില്ലാ കളക്ടർ

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം: കണ്ണൂർ ജില്ലാ കളക്ടർ
Jul 5, 2024 12:05 PM | By Sufaija PP

കാലവര്‍ഷക്കാലത്തെ അധ്യയന ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതമായി സ്‌കൂളുകളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളുടെ സഹകരണത്തോടെ സ്‌കൂള്‍ അധികാരികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആയത് തഹസില്‍ദാര്‍മാര്‍/ വിദ്യാഭ്യാസ ഉപഡയറക്ടര്‍/ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നീ മാര്‍ഗങ്ങളിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ച് പ്രശ്‌നപരിഹാരം കാണണമെന്ന് കലക്ടര്‍ അറിയിച്ചു. കാലവര്‍ഷം ശക്തിപ്രാപിക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് നിരവധി അപേക്ഷകള്‍ ഫോണ്‍ മുഖേനയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നുണ്ട്. മഴക്കാലത്ത് കാലാവസ്ഥ വകുപ്പിന്റെ റെഡ് അലര്‍ട്ട് ഉണ്ടാകുന്ന സാഹചര്യങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കേണ്ടി വരുന്നത്.

അങ്ങനെയല്ലാത്ത അധ്യയന ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണം. സാധാരണയിലും അധികരിച്ച അവധി ദിനങ്ങള്‍ ഉണ്ടാകുന്നത് പാഠഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും തടസ്സം സൃഷ്ടിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Safety of students must be ensured: Kannur District Collector

Next TV

Related Stories
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ രണ്ടാം ജില്ലാ സമ്മേളനം ഇന്ന്

Jul 8, 2024 09:44 AM

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ രണ്ടാം ജില്ലാ സമ്മേളനം ഇന്ന്

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ രണ്ടാം ജില്ലാ സമ്മേളനം ...

Read More >>
ചൊറുക്കള ബാവുപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കാൻ നേതൃത്വം നൽകി സിപിഎം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി, ഇരുവശത്തുമുള്ള ചളിയും മണ്ണും നീക്കുന്ന പ്രവൃത്തി ആരംഭിച്ചു

Jul 8, 2024 09:42 AM

ചൊറുക്കള ബാവുപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കാൻ നേതൃത്വം നൽകി സിപിഎം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി, ഇരുവശത്തുമുള്ള ചളിയും മണ്ണും നീക്കുന്ന പ്രവൃത്തി ആരംഭിച്ചു

ചൊറുക്കള ബാവുപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കാൻ നേതൃത്വം നൽകി സിപിഎം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി, ഇരുവശത്തുമുള്ള ചളിയും മണ്ണും നീക്കുന്ന...

Read More >>
വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

Jul 8, 2024 09:36 AM

വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം...

Read More >>
മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ ബേങ്കിന്

Jul 7, 2024 05:49 PM

മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ ബേങ്കിന്

മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ...

Read More >>
മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം  സ്വാഗത സംഘം രൂപീകരിച്ചു

Jul 7, 2024 05:35 PM

മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സ്വാഗത സംഘം രൂപീകരിച്ചു

മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സ്വാഗത സംഘം...

Read More >>
Top Stories










News Roundup