---
title: "തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസിന് (16347,16348) തുളുനാട് എക്സ്പ്രസ് എന്ന പേര് നൽകുക: സപര്യ"
english_title: "saparya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216911/saparya"
published_at: "2024-07-03T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684cae5a0f33_Untitled-2-web.jpg"
keywords: []
---

# തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസിന് (16347,16348) തുളുനാട് എക്സ്പ്രസ് എന്ന പേര് നൽകുക: സപര്യ

> **Lead Summary:** **കാഞ്ഞങ്ങാട്:** തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസിന് തുളുനാട് എക്സ്പ്രസ് എന്ന പേര് നൽകാൻ ജനപ്രതിനിധികൾ ശ്രമിക്കണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.പ്രസ്തുത വണ്ടിയുടെ പേരില്ലായ്മ യാത്രക്കാർക്ക് ഏറെ പ്രയാസവും അസൗകര്യവും സൃഷ്ടിക്കുന്നുവെന്നും പരശുരാമും മലബാറും ഏറനാടും നേത്രാവതിയും പോലെ തുളുനാട് എക്സ്പ്രസും ജനമനസ്സിൽ സ്ഥാനം പിടിക്കുമെന്നും യോഗം വിലയിരുത്തി.

## Article Content

**കാഞ്ഞങ്ങാട്:** തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസിന് തുളുനാട് എക്സ്പ്രസ് എന്ന പേര് നൽകാൻ ജനപ്രതിനിധികൾ ശ്രമിക്കണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.പ്രസ്തുത വണ്ടിയുടെ പേരില്ലായ്മ യാത്രക്കാർക്ക് ഏറെ പ്രയാസവും അസൗകര്യവും സൃഷ്ടിക്കുന്നുവെന്നും പരശുരാമും മലബാറും ഏറനാടും നേത്രാവതിയും പോലെ തുളുനാട് എക്സ്പ്രസും ജനമനസ്സിൽ സ്ഥാനം പിടിക്കുമെന്നും യോഗം വിലയിരുത്തി.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആനന്ദ കൃഷ്ണൻ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശോഭന രവീന്ദ്രൻ, സുകുമാരൻ പെരിയച്ചൂർ,ഇ.വി.ജയകൃഷ്ണൻ, പ്രേമചന്ദ്രൻ ചോമ്പാല, ശ്രീദേവി അമ്പലപുരം, കോട്ടുകാൽ സത്യൻ, മനോജ് കുമാർ കൂത്തുപറമ്പ്, അനിൽകുമാർ പട്ടേന, മധു ഡൽഹി എന്നിവർ സംസാരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞപ്പൻ തൃക്കരിപ്പൂർ സ്വാഗതവും ടി വി സജിത്ത് നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216911/saparya)