---
title: "പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥിനികൾ ഒഴുക്കിൽപ്പെട്ട് കാണാതായി"
english_title: "Two students went missing in Pazhassi river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216835/two-students-went-missing-in-pazhassi-river"
published_at: "2024-07-02T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66841df8d26b4_Untitled-2-web.jpg"
keywords: []
---

# പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥിനികൾ ഒഴുക്കിൽപ്പെട്ട് കാണാതായി

> **Lead Summary:** **ഇരിട്ടി: **പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥിനികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു. സുഹൃത്തിന്റെ വീട്ടിൽ വിരുന്നിനെത്തിയ സൂര്യ, ഷെബാന എന്നീ പെൺകുട്ടികളാണ് അപകടത്തിൽ പെട്ടത്. ഒരാൾ കാലുവഴുതി പുഴയിലേക്ക് വീണപ്പോൾ മറ്റേയാൾ രക്ഷിക്കാൻ ശ്രമിക്കുകയും തുടർന്ന് രണ്ടുപേരും ഒഴുക്കിൽപെടുകയുമായിരുന്നു. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂർ പോലീസും സഥലത്തെത്തിയിട്ടുണ്ട്.

## Article Content

**ഇരിട്ടി: **പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥിനികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു. സുഹൃത്തിന്റെ വീട്ടിൽ വിരുന്നിനെത്തിയ സൂര്യ, ഷെബാന എന്നീ പെൺകുട്ടികളാണ് അപകടത്തിൽ പെട്ടത്. ഒരാൾ കാലുവഴുതി പുഴയിലേക്ക് വീണപ്പോൾ മറ്റേയാൾ രക്ഷിക്കാൻ ശ്രമിക്കുകയും തുടർന്ന് രണ്ടുപേരും ഒഴുക്കിൽപെടുകയുമായിരുന്നു. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂർ പോലീസും സഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216835/two-students-went-missing-in-pazhassi-river)