---
title: "ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു, ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Newspaper Agents Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216474/newspaper-agents-association"
published_at: "2024-07-01T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682679c2c881_vac.jpg"
keywords: []
---

# ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു, ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ തളിപ്പറമ്പ് പൊതുവാൾ സ്മാരക മന്ദിരത്തിൽ വെച്ചു നടന്നു. എൻ.പി.എ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.പി ജനാർദ്ദനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ തളിപ്പറമ്പ് പൊതുവാൾ സ്മാരക മന്ദിരത്തിൽ വെച്ചു നടന്നു. എൻ.പി.എ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.പി ജനാർദ്ദനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി കെ.കെ സോമൻ, ജില്ലാ കമ്മറ്റി അംഗം പ്രദീപൻ മമ്പറം തുടങ്ങിയവർ സംസാരിച്ചു. ടി.വി ശ്രീനിവാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ ടി.വി (പ്രസിഡൻ്റ്), പി മോഹനൻ (സെക്രട്ടറി) പി.ഗണേശൻ (ട്രഷറർ) എൻ.കൃഷണൻ (വൈസ് പ്രസിഡൻ്റ്) സി.വിജയൻ (ജോ: സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216474/newspaper-agents-association)