---
title: "അയ്യങ്കാളി സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു"
english_title: "Inauguration of Ayyankali Cultural Center "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216410/inauguration-of-ayyankali-cultural-center"
published_at: "2024-07-01T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66824bc05cda1_news-card.jpg"
keywords: []
---

# അയ്യങ്കാളി സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **പട്ടുവം:** വെള്ളിക്കീൽ അയ്യങ്കാളി സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു . കണ്ണൂർ വനിത കോളേജ് പ്രൊഫസർ ഡോ: പി രാജീവൻ ഉദ്ഘാടനം ചെയ്തു .

## Article Content

**പട്ടുവം:** വെള്ളിക്കീൽ അയ്യങ്കാളി സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു . കണ്ണൂർ വനിത കോളേജ് പ്രൊഫസർ ഡോ: പി രാജീവൻ ഉദ്ഘാടനം ചെയ്തു .

സംസ്ഥാന സാഹോദര്യ സമത്വ സംഘം പ്രസിഡണ്ട് കെ ശശീധരൻ മാസ്റ്റർ, പട്ടുവം പഞ്ചായത്ത് പുലയൻ സമുദായ സംഘം സെക്രട്ടരി കെ പ്രദീപൻ, മഹാത്മ അയ്യങ്കാളി സെൻറർ പ്രസിഡണ്ട് പത്മനാഭൻ മൊറാഴ , ടി പ്രദീപൻ, ലക്ഷമണൻ മുതുകുട, എം ഗംഗാധരൻ, ഒ ഗോപിനാഥൻ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടരി ടി ശിവദാസൻ സ്വാഗതവും ട്രഷറർ കെ കെ കൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216410/inauguration-of-ayyankali-cultural-center)