---
title: "സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം"
english_title: "Four-year undergraduate courses"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216404/four-year-undergraduate-courses"
published_at: "2024-07-01T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66824a9e72826_vac.jpg"
keywords: []
---

# സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം

> **Lead Summary:** **തിരുവനന്തപുരം :** സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പുതുതായി തയാറാക്കിയ ഏകീകൃത അക്കാദമി കലണ്ടര്‍ പ്രകാരം ക്ലാസുകള്‍ നടക്കും. ഗവേഷണ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പുതിയ കോഴ്സെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിദേശ സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ ഘടനയാണ് നിലവിലുള്ളത്. വിദേശ നാടുകളിലെ സാധ്യതകള്‍ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മാറ്റം അനിവാര്യമാണെന്നും പൊതുസമൂഹം മാറ്റം ഉള്‍ക്കൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം :** സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പുതുതായി തയാറാക്കിയ ഏകീകൃത അക്കാദമി കലണ്ടര്‍ പ്രകാരം ക്ലാസുകള്‍ നടക്കും. ഗവേഷണ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പുതിയ കോഴ്സെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിദേശ സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ ഘടനയാണ് നിലവിലുള്ളത്. വിദേശ നാടുകളിലെ സാധ്യതകള്‍ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മാറ്റം അനിവാര്യമാണെന്നും പൊതുസമൂഹം മാറ്റം ഉള്‍ക്കൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216404/four-year-undergraduate-courses)