---
title: "പഴയങ്ങാടിയിൽ ടാങ്കറിൽ നിന്നുണ്ടായ ആസിഡ് ലീക്ക്: ശ്വാസതടസം അനുഭവപ്പെട്ട വിദ്യാർത്ഥികൾ ആശുപത്രിയിൽ"
english_title: "Acid leak from a tanker in Pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215914/acid-leak-from-a-tanker-in-pazhayangadi"
published_at: "2024-06-29T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fa0c2eacfb_news-card.jpg"
keywords: []
---

# പഴയങ്ങാടിയിൽ ടാങ്കറിൽ നിന്നുണ്ടായ ആസിഡ് ലീക്ക്: ശ്വാസതടസം അനുഭവപ്പെട്ട വിദ്യാർത്ഥികൾ ആശുപത്രിയിൽ

> **Lead Summary:** പഴയങ്ങാടിയിൽ ടാങ്കറിൽ നിന്നുണ്ടായ ആസിഡ് ലീക്ക്: ശ്വാസതടസം അനുഭവപ്പെട്ട വിദ്യാർത്ഥികൾ ആശുപത്രിയിൽ ഒരു കിലോമീറ്റർ പരിധിയിലെ വീടുകളിൽ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.ഏഴുപേരെ വിദ്യാർത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

## Article Content

പഴയങ്ങാടിയിൽ ടാങ്കറിൽ നിന്നുണ്ടായ ആസിഡ് ലീക്ക്: ശ്വാസതടസം അനുഭവപ്പെട്ട വിദ്യാർത്ഥികൾ ആശുപത്രിയിൽ ഒരു കിലോമീറ്റർ പരിധിയിലെ വീടുകളിൽ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.ഏഴുപേരെ വിദ്യാർത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

ഇന്നലെ വൈകുന്നേരമാണ് ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോകോളിക്ക് ആസിഡ് ചോർന്നത്. കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്ന് പഴയങ്ങാടി രാമപുരം ഭാഗത്തു വച്ചാണ് ആസിഡ് ലീക്കായത്. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ് ടി.പി റോഡിലാണ് സംഭവം. ടാങ്കർ ലോറി സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ഒഴുക്കികളയുകയായിരുന്നു.

ഇന്ന് രാവിലെ മറ്റൊരു ടാങ്കർ ലോറി എത്തിച്ച് അതിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കിടെയാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥതയുണ്ടായത്. ശ്വാസതടസം അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിലെത്തിച്ചത്. പയ്യന്നൂരിൽ നിന്നും ഫയർ ഫോഴ്സ് സംഘവും പരിയാരം പോലീസും കണ്ണൂർ ആർ ഡി ഒയും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215914/acid-leak-from-a-tanker-in-pazhayangadi)