---
title: "ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാര്‍ പുഴയിലേക്ക് മറിഞ്ഞു; രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു "
english_title: "Car accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215431/car-accident"
published_at: "2024-06-27T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d3ef7e3464_AVvXsEjPSi7zCF6y1RwKWLijW0vzBdmiLIdXh1fRQtGbkHQw5fCbPSs8lw2gLE2ctlZ3-mpv3coXAw1yuHawRGH5pAH5ubV7pRVDYphGnQUvqfNFKNrr8YrMheqXbmFieVCaxKfV3LcLtKjOrHdbyNIOfKtI1xvVSn_gQjbOAIG1HRugPtlE9ySJ69rgG0JZzwYw374-h213-p-k-no-nu.jpg"
keywords: []
---

# ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാര്‍ പുഴയിലേക്ക് മറിഞ്ഞു; രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു 

> **Lead Summary:** കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി - പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന അബ്ദുൽ റഷീദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 

## Article Content

കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി - പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന അബ്ദുൽ റഷീദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 

പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടതായിരുന്നു. വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു. യുവാക്കൾ ഗൂഗിൾ മാപ്പ് നോക്കിയാണ് യാത്ര ചെയ്തതെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215431/car-accident)