---
title: "സാമ്പത്തികകുറ്റകൃത്യം: തളിപ്പറമ്പിൽ പച്ചക്കറി വ്യാപാരിയെ അറസ്റ്റ് ചെയ്തു"
english_title: "financial crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21501/financial-crime"
published_at: "2022-01-18T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6c7fc8ec0a_news card.jpg"
keywords: []
---

# സാമ്പത്തികകുറ്റകൃത്യം: തളിപ്പറമ്പിൽ പച്ചക്കറി വ്യാപാരിയെ അറസ്റ്റ് ചെയ്തു

> **Lead Summary:** **തളിപ്പറമ്പ് : **സാമ്പത്തികമായി നിരവധി പേരെ വഞ്ചിച്ച കേസിൽ കുടുക്കി അഷറഫ് എന്നയാളെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറി വ്യാപാരിയായ ഇയാൾ കേരളത്തിന്‌ പുറത്ത് നിന്നും വൻ തോതിൽ പച്ചക്കറി വാങ്ങുകയും അതിന്റെ പൈസ അവർക്ക് നൽകാതെ വഞ്ചിക്കുകയും ചെയ്തു എന്നാണ് കേസ്.

## Article Content

**തളിപ്പറമ്പ് : **സാമ്പത്തികമായി നിരവധി പേരെ വഞ്ചിച്ച കേസിൽ കുടുക്കി അഷറഫ് എന്നയാളെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറി വ്യാപാരിയായ ഇയാൾ കേരളത്തിന്‌ പുറത്ത് നിന്നും വൻ തോതിൽ പച്ചക്കറി വാങ്ങുകയും അതിന്റെ പൈസ അവർക്ക് നൽകാതെ വഞ്ചിക്കുകയും ചെയ്തു എന്നാണ് കേസ്.

ഇയാൾക്കെതിരെ നിരവധി കേസുകൾ പയ്യന്നൂർ, തളിപ്പറമ്പ് പോലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്. പോലീസ് വിളിച്ചാൽ ഇയാൾ സ്റ്റേഷനിൽ എത്താറുമില്ല. പോലീസിനെ കണ്ട് ഓടിയ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇയാളെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജറാക്കി.

ഇയാൾക്കെതിരെ സാമ്പത്തികപരമായ കുറ്റകൃത്യങ്ങൾ നടത്തിയതിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാറന്റ് ഉള്ളതിനാൽ പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തു.  നിരവധി പേർ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ സഞ്ജയ്‌, എസ് സി പി ഒ മാരായ മുകേഷ്, പ്രമോദ് എന്നിവരാണ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21501/financial-crime)