---
title: "കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് കോളജുകള്‍ അടച്ചേക്കും"
english_title: "covid spreading"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21498/covid-spreading"
published_at: "2022-01-18T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6c7153fecb_download (22).jpg"
keywords: []
---

# കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് കോളജുകള്‍ അടച്ചേക്കും

> **Lead Summary:** **തിരുവനന്തപുരം: **കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോളജുകള്‍ അടയ്ക്കുന്നത് പരിഗണനയില്‍. ഇത് സംബന്ധിച്ച തീരുമാനം മറ്റന്നാള്‍ ചേരുന്ന കോവിഡ് അവലോകനയോഗത്തില്‍ ഉണ്ടാകും. സംസ്ഥാനത്ത് 21മുതല്‍ ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ അടയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം: **കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോളജുകള്‍ അടയ്ക്കുന്നത് പരിഗണനയില്‍. ഇത് സംബന്ധിച്ച തീരുമാനം മറ്റന്നാള്‍ ചേരുന്ന കോവിഡ് അവലോകനയോഗത്തില്‍ ഉണ്ടാകും. സംസ്ഥാനത്ത് 21മുതല്‍ ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ അടയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

അതേസമയം തലസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാള്‍ പോസിറ്റീവ് ആവുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ടി.പി.ആര്‍ ഉള്ള ജില്ല തിരുവനന്തപുരമാണ്. 48 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമന്ത്രണങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയണം.

ജില്ലയില്‍ കളക്ടര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. വിവാഹങ്ങള്‍ 50 പേര്‍ പങ്കെടുക്കണമെന്ന നിര്‍ദേശം പല സ്ഥലങ്ങളിലും ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21498/covid-spreading)