കഴിഞ്ഞദിവസം ആയുധങ്ങളുമായി കണ്ടെത്തിയ കാർ മത്സ്യ വ്യാപാരിയെ കുത്തിയ സംഘം സഞ്ചരിച്ചത്

കഴിഞ്ഞദിവസം ആയുധങ്ങളുമായി കണ്ടെത്തിയ കാർ മത്സ്യ വ്യാപാരിയെ കുത്തിയ സംഘം സഞ്ചരിച്ചത്
Jan 18, 2022 04:53 PM | By Thaliparambu Editor

ചക്കരക്കൽ: കഴിഞ്ഞ ദിവസം മുണ്ടേരി പടന്നോട്ട്മൊട്ടക്ക് സമീപം ഷൈനാ നിവാസിൽ ഭാസ്ക്കരന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ ബേക്കലിൽ മത്സ്യവ്യാപാരിയെ കുത്തിയ ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന കാർ തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഇന്ന് രാവിലെ കാഞ്ഞങ്ങാട് ഡിവൈഎസ്പി സുശീൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർ ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ബേക്കൽ പോലീസ് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച രാത്രിയാണ് ഉദുമ കോടിക്കുളത്ത് പാലക്കുന്ന് സ്വദേശിയായ മത്സവ്യാപാരിയും ബോട്ട് ഉടമയുമായ ഹനിഫ എന്ന ചിമ്മിണി ഹനിഫയെ (46) ക്വട്ടേഷൻ സംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.

ഹനീഫയെ വധിക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം സഞ്ചരിച്ച കാറാണ് മുണ്ടേരി പടന്നോട്ടെ വിട്ടുമുറ്റത്ത് കണ്ടെത്തിയെന്ന്ഇന്നലെ സൂചന നൽകിയിരുന്നു. കാർ മുക്കോളി സ്വദേശി സുധീഷിൻ്റെ പേരിലുള്ള താണെന്ന് ഇന്നലെ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ബേക്കൽ പോലീസ് പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരുകയാണ്. അതേസമയം കണ്ണൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണോ സംഭവത്തിന് പിന്നിലെന്ന സംശയവും ശക്തമായിട്ടുണ്ട്.

crime

Next TV

Related Stories
നടിയെ ആക്രമിച്ച കേസ്: ജഡ്ജി പിന്‍മാറി

May 24, 2022 11:19 AM

നടിയെ ആക്രമിച്ച കേസ്: ജഡ്ജി പിന്‍മാറി

നടിയെ ആക്രമിച്ച കേസ്: ജഡ്ജി...

Read More >>
മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

May 24, 2022 11:14 AM

മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക്...

Read More >>
ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര സര്‍ക്കാര്‍

May 24, 2022 11:02 AM

ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര സര്‍ക്കാര്‍

ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

May 24, 2022 09:48 AM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം...

Read More >>
വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

May 24, 2022 09:41 AM

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ്...

Read More >>
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

May 23, 2022 07:39 PM

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍...

Read More >>
Top Stories