---
title: "തളിപ്പറമ്പ മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചു"
english_title: "thalipparamba thalook"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21467/thalipparamba-thalook"
published_at: "2022-01-18T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e69ed99d155_download (2).jpg"
keywords: []
---

# തളിപ്പറമ്പ മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചു

> **Lead Summary:** കഴിഞ്ഞ കാലവർഷത്തിൽ തകർന്ന് ഗതാഗത യോഗ്യമല്ലാതായി തീർന്ന , തളിപ്പറമ്പ് മണ്ഡലത്തിലെ 23 റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.

## Article Content

കഴിഞ്ഞ കാലവർഷത്തിൽ തകർന്ന് ഗതാഗത യോഗ്യമല്ലാതായി തീർന്ന , തളിപ്പറമ്പ് മണ്ഡലത്തിലെ 23 റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.

ഭരണാനുമതി നൽകിയിട്ടുള്ള പുനരുദ്ധാരണ പ്രവർത്തികളുടെ നിർമ്മാണം എത്രയും വേഗത്തിൽ ആരംഭിക്കും മിനി എസ്റ്റേറ്റ് - പൂക്കോട്ടക്കരി റോഡ് 10 ലക്ഷം,മഴൂർ-പള്ളിവയൽ-ഇടുകുഴി -പന്നിയൂർ എൽ പി സ്കൂൾ റോഡ് 5 ലക്ഷം,കൂനം-മുതിരക്കാൽ-മഴൂർ കിഴക്ക് റോഡ് 5 ലക്ഷം ,പാലക്കുന്ന് പുതിയ ഭഗവതി ക്ഷേത്രം റോഡ് 10 ലക്ഷം, പാലക്കുന്ന് പുതിയ ഭഗവതി ക്ഷേത്രം-പുഞ്ചവയൽ റോഡ് 10 ലക്ഷം,മടയിൽച്ചാൽ-ഞാത്തിൽ ഗ്യാസ് ഏജൻസി ബൈപാസ് റോഡ് 6 ലക്ഷം ,

സി കെ കുന്ന്-ഓരിച്ചാൽ-കോടല്ലൂർ റേഷൻ പീടിക സബ് ലൈൻ റോഡ് 5 ലക്ഷം,കുഴിച്ചാൽ-ആയുർവേദ കോളേജ്-ഇരുമ്പ് കല്ലും തട്ട് റോഡ് 10 ലക്ഷം,കൈരളി വായനശാല-പണ്ണേരി ജംഗ്ഷൻ റോഡ് 10 ലക്ഷം , ബാവുപ്പറമ്പ-ആനയിടുക്കുംച്ചാൽ-നണിച്ചേരി റോഡ് 5 ലക്ഷം, പൂവത്തുംചാൽ-ശ്മശാനം റോഡ് 4 ലക്ഷം ,ചെക്യാട്ടുകാവ് തേണത്തുപറമ്പ-കണ്ടക്കൈ എസ് ജെ എം വായനശാല റോഡ് 10 ലക്ഷം,ഇല്ലം മുക്ക് -ജാതിക്കാട് റോഡ് 10 ലക്ഷം , ഒറപ്പൊടി-കിളിയളം ഹരിജൻ കോളനി റോഡ് 10 ലക്ഷം,തെറ്റുന്നറോഡ്-കായാട്ടുപാറ-ചോരണപൊയിൽ റോഡ് 10 ലക്ഷം, വണ്ണാത്തിക്കടവ്-കൂത്താട്ട് റോഡ് 10 ലക്ഷം,

കാഞ്ഞിരങ്ങാട്-വടക്കേമൂല റോഡ് 10 ലക്ഷം, പള്ളിമുക്ക്-മെഡിക്കൽ കോളേജ് റോഡ് 10 ലക്ഷം,ഏമ്പേറ്റ്-മുടിക്കാനം-തറോട്ടി-കുട്ടിക്കാനം റോഡ് 10 ലക്ഷം കൊപ്രക്കളം-കോട്ടക്കുന്ന്-എണ്ണ കമ്പനി റോഡ് 10 ലക്ഷം, മലപ്പട്ടം സെന്റർ-കൃഷ്ണപ്പിള്ള വായനശാല-താഴത്തുവയൽ റോഡ് 10 ലക്ഷം , പൊന്താറമ്പ-വട്ടപ്പറമ്പ-നിടുകുളം-പുഞ്ചാക്കീൽ റോഡ് 10 ലക്ഷം, നണിയൂർ സ്കൂൾ-കോട്ടക്കുന്ന് നണിയൂർ അമ്പലം റോഡ് 10 ലക്ഷം എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് അനുമതി ആയത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21467/thalipparamba-thalook)