---
title: "ദേശീയപാതവികസനത്തിനായി കീച്ചേരിയിലെ ഒന്നര നൂറ്റാണ്ട് പ്രായമുള്ള കൂറ്റൻ ആൽമരവും വെട്ടിമാറ്റി"
english_title: "road development"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21428/road-development"
published_at: "2022-01-18T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e66c581cf54_aal.jpg"
keywords: []
---

# ദേശീയപാതവികസനത്തിനായി കീച്ചേരിയിലെ ഒന്നര നൂറ്റാണ്ട് പ്രായമുള്ള കൂറ്റൻ ആൽമരവും വെട്ടിമാറ്റി

> **Lead Summary:** ദേശീയപാത വികസനത്തിനായി കീച്ചേരിയിലെ കൂറ്റൻ ആൽമര മുത്തശ്ശിയും വഴിമാറി. തളിപ്പറമ്പിനും പാപ്പിനിശേരിക്കുമിടയിൽ പാതക്കരികിൽ നിരവധി ആൽമരങ്ങൾ ഉണ്ടായിരുന്നു. പലതും മുറിച്ചുമാറ്റിയപ്പോൾ ചിലത് സ്വാഭാവികമായി നശിച്ചു.

## Article Content

ദേശീയപാത വികസനത്തിനായി കീച്ചേരിയിലെ കൂറ്റൻ ആൽമര മുത്തശ്ശിയും വഴിമാറി. തളിപ്പറമ്പിനും പാപ്പിനിശേരിക്കുമിടയിൽ പാതക്കരികിൽ നിരവധി ആൽമരങ്ങൾ ഉണ്ടായിരുന്നു. പലതും മുറിച്ചുമാറ്റിയപ്പോൾ ചിലത് സ്വാഭാവികമായി നശിച്ചു.

അവശേഷിച്ച ഏറ്റവും വലിയ ആൽമരമാണ് കീച്ചേരിയിലേത്. ഈ മരമാണ്‌ ഞായറാഴ്ച മുറിച്ചുതുടങ്ങിയത്‌. നിലവിൽ കീച്ചേരിയിൽ ഓട്ടോ ടാക്സി സ്റ്റാൻഡും വഴിയോര വാണിഭവും നടക്കുന്ന പ്രധാന കേന്ദ്രവും ഈ മരച്ചുവട്ടിലായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾക്ക്‌ തുടക്കമിട്ടതും ജനക്കൂട്ടം ഒത്തുകൂടിയതും ഇവിടെയായിരുന്നു.

മോറാഴ സംഭവം, ഉപ്പ് സത്യഗ്രഹം ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങൾക്ക്‌ സാക്ഷിയാണ്. ഒന്നര നൂറ്റാണ്ടിലേറെ പ്രായമുണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21428/road-development)