---
title: "മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21427/mdma"
published_at: "2022-01-18T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e66994d2a50_news card.jpg"
keywords: []
---

# മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ധർമ്മശാല ഭാഗത്ത് നടത്തിയ റെയ്ഡിൽ താഴെ ബക്കളത്ത് വച്ച് കാട്ടാമ്പള്ളിയിലെ മുക്രി കൊല്ലറത്തിക്കൽ ഹൗസിൽ എംകെ ശുഫൈൽ നെ 400 മില്ലി ഗ്രാം എം ഡി എം എയുമായി അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ച കെഎല്‍.13 എ.പി.9311 നമ്പര്‍ സ്‌കൂട്ടറും പിടിച്ചെടുത്തു

## Article Content

**തളിപ്പറമ്പ്: **ധർമ്മശാല ഭാഗത്ത് നടത്തിയ റെയ്ഡിൽ താഴെ ബക്കളത്ത് വച്ച് കാട്ടാമ്പള്ളിയിലെ മുക്രി കൊല്ലറത്തിക്കൽ ഹൗസിൽ എംകെ ശുഫൈൽ നെ 400 മില്ലി ഗ്രാം എം ഡി എം എയുമായി അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ച കെഎല്‍.13 എ.പി.9311 നമ്പര്‍ സ്‌കൂട്ടറും പിടിച്ചെടുത്തു

തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ മധുസൂദനനും സംഘവും നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. റെയ്ഡ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ടിവി കമലാക്ഷൻ സിവിൽ എക്സൈസ് ഓഫീസർമാരായ കെ മുഹമ്മദ് ഹാരിസ്, പി പി റെജിരാഗ്,പി പി റെനിൽ കൃഷ്ണൻ, എക്സൈസ് ഡ്രൈവർ സി വി അനിൽകുമാർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21427/mdma)