---
title: "ഗ്രാമസഭ സംഘടിപ്പിച്ചു"
english_title: "Organized by the Gram Sabha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214130/organized-by-the-gram-sabha"
published_at: "2024-06-22T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676f6d1077b2_Untitled-2-web.jpg"
keywords: []
---

# ഗ്രാമസഭ സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ:** കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് (തണ്ടപ്പുറം) ഗ്രാമസഭ മാണിയൂർ തണ്ടപ്പുറം എ എൽ പി.സ്ക്കൂളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ് അദ്ധ്യക്ഷ്യം വഹിക്കുകയും വിശദീകരണം നടത്തുകയും ചെയതു. നെറ്റ് സീറോ കാർബൺ കുറ്റ്യാട്ടൂർ നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് കൺവീനർ വിപിൻ ലാൽ മാസ്റ്റർ വിശദീകരിച്ചു.

## Article Content

**മാണിയൂർ:** കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് (തണ്ടപ്പുറം) ഗ്രാമസഭ മാണിയൂർ തണ്ടപ്പുറം എ എൽ പി.സ്ക്കൂളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ് അദ്ധ്യക്ഷ്യം വഹിക്കുകയും വിശദീകരണം നടത്തുകയും ചെയതു. നെറ്റ് സീറോ കാർബൺ കുറ്റ്യാട്ടൂർ നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് കൺവീനർ വിപിൻ ലാൽ മാസ്റ്റർ വിശദീകരിച്ചു.

NREG സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് സി.ഗീത അവതരിപ്പിച്ചു. ജൈവകൃഷി സംബന്ധിച്ച് പി.പുരുഷോത്തമൻ മാസ്റ്റർ സംസാരിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ പി.ബാലകൃഷ്ണൻ, NREG AE എം.പി.വിശാഖ്, ഗ്രാമസഭാ കോഡിനേറ്റർ പി.രൂപ എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214130/organized-by-the-gram-sabha)