---
title: "യോഗ പരിശീലനവും യോഗ പ്രദർശനവും സംഘടിപ്പിച്ചു"
english_title: "Organized yoga training and yoga exhibition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214128/organized-yoga-training-and-yoga-exhibition"
published_at: "2024-06-22T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676f59e4357c_Untitled-2-web.jpg"
keywords: []
---

# യോഗ പരിശീലനവും യോഗ പ്രദർശനവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ സ്കുളിൽ പട്ടുവം ഗവ: ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും, യോഗ പ്രദർശനവും സംഘടിപ്പിച്ചു . പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

## Article Content

**തളിപ്പറമ്പ്: ** അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ സ്കുളിൽ പട്ടുവം ഗവ: ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും, യോഗ പ്രദർശനവും സംഘടിപ്പിച്ചു . പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത അധ്യക്ഷത വഹിച്ചു. പട്ടുവം ഗവ: ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ: കെ എൻ അനുപമ, എം ആർ എസ് പ്രിൻസിപ്പൽ സുരജ് നടുക്കണ്ടി എന്നിവർ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ ടി വി എം ഷീമ യോഗ പ്രദർശനം നടത്തി. എം ആർ എസ് പ്രഥമ അധ്യാപിക പി ടി പ്രീതാകുമാരി സ്വാഗതവും സീനിയർ സൂപ്രണ്ട് എ പ്രസാദ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214128/organized-yoga-training-and-yoga-exhibition)