---
title: "അറിവരങ്ങ് പുരസ്‌കാരം തോട്ടിക്കൽ ജുമാമസ്ജിദ് ഖത്തീബ് അബ്ദുസ്സലാം ഹനീഫിക്ക്"
english_title: "Arivarang Award to Thotikal Juma Masjid Khatib Abdus Salam Haneef"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214089/arivarang-award-to-thotikal-juma-masjid-khatib-abdus-salam-haneef"
published_at: "2024-06-22T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676cfef4ff95_news-card.jpg"
keywords: []
---

# അറിവരങ്ങ് പുരസ്‌കാരം തോട്ടിക്കൽ ജുമാമസ്ജിദ് ഖത്തീബ് അബ്ദുസ്സലാം ഹനീഫിക്ക്

> **Lead Summary:** **തളിപ്പറമ്പ്;**തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്റെ 1500 ദിന പുരസ്കാരത്തിന് തോട്ടിക്കൽ ജുമാമസ്ജിദ് ഖത്തീബ് അബ്ദുസ്സലാം ഹനീഫി അര്‍ഹനായി. തോട്ടിക്കൽ മഹല്ലിന്റെ സമഗ്ര വികസനത്തിന്‌ നേതൃ പരമായ പങ്ക് വഹിക്കുന്നതിനാണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**തളിപ്പറമ്പ്;**തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്റെ 1500 ദിന പുരസ്കാരത്തിന് തോട്ടിക്കൽ ജുമാമസ്ജിദ് ഖത്തീബ് അബ്ദുസ്സലാം ഹനീഫി അര്‍ഹനായി. തോട്ടിക്കൽ മഹല്ലിന്റെ സമഗ്ര വികസനത്തിന്‌ നേതൃ പരമായ പങ്ക് വഹിക്കുന്നതിനാണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയും പരിയാരം റെയിഞ്ച് ജനറൽ സെക്രട്ടറിയുമായ സലാം ഹനീഫി ആലക്കാട് സ്വദേശിയാണ്. അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ജൂലായ് ആദ്യ വാരം വിതരണം ചെയ്യുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214089/arivarang-award-to-thotikal-juma-masjid-khatib-abdus-salam-haneef)