---
title: "കണ്ണപുരം പോലീസിന്റെ പരിശോധനയിൽ എം ഡി എം എയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു"
english_title: "Kannapuram police arrested three youths with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214028/kannapuram-police-arrested-three-youths-with-mdma"
published_at: "2024-06-22T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66769386ccd33_news-card.jpg"
keywords: []
---

# കണ്ണപുരം പോലീസിന്റെ പരിശോധനയിൽ എം ഡി എം എയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു

> **Lead Summary:** കണ്ണപുരം പോലീസിന്റെ പരിശോധനയിൽ എം ഡി എം എയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. മാട്ടൂൽ സൗത്ത് എം ആർ യു പി സ്കൂളിനടുത്ത് ഓൾനിഡിയൻ റനീഷ്, ഏഴോ മൂല മൊയ്തീൻ പള്ളിക്കടുത്ത ആയിക്കരകത്ത് പുതിയപുരയിൽ മുഫസ്സിർ, മാട്ടൂലിലെ പൂക്കുന്നിന്റെ വളപ്പിൽ സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്. 1.350 ഗ്രാം എം ഡി എം എയാണ് അവരിൽ നിന്ന് പിടികൂടിയത്.

## Article Content

കണ്ണപുരം പോലീസിന്റെ പരിശോധനയിൽ എം ഡി എം എയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. മാട്ടൂൽ സൗത്ത് എം ആർ യു പി സ്കൂളിനടുത്ത് ഓൾനിഡിയൻ റനീഷ്, ഏഴോ മൂല മൊയ്തീൻ പള്ളിക്കടുത്ത ആയിക്കരകത്ത് പുതിയപുരയിൽ മുഫസ്സിർ, മാട്ടൂലിലെ പൂക്കുന്നിന്റെ വളപ്പിൽ സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്. 1.350 ഗ്രാം എം ഡി എം എയാണ് അവരിൽ നിന്ന് പിടികൂടിയത്.

ഇന്നലെ രാത്രിയോടെ ചെറുകുന്ന് അമ്പലത്തിന് സമീപത്തെ വാഹന പാർക്കിംഗ് ഏരിയയിൽ വച്ചാണ് ഡാൻസാഫ് ടീമിന്റെ സഹായത്തോടെ റെനീഷിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് എംഡി എം എ കൈമാറി അവരെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ഇന്ന് പുലർച്ചെ അയ്യോത്ത് വെച്ച് മുഫസ്സിറിനെയും സൈഫുദ്ദീനെയും പിടികൂടി.

കണ്ണപുരം എസ് ഐ സി പി വാസുദേവന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അംഗങ്ങളായ ശ്രീജേഷ്, അജിത്ത്, മിഥുൻ, ബിനു, സനോജ്, മഹേഷ്, പ്രബീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214028/kannapuram-police-arrested-three-youths-with-mdma)