---
title: "കോളേജിലേക്കുള്ള യാത്രക്കിടെ കീച്ചേരിയിൽ വെച്ച് വിദ്യാർത്ഥിനി ബസ്സിൽ കുഴഞ്ഞുവീണു മരിച്ചു"
english_title: "A student died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214010/a-student-died"
published_at: "2024-06-22T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667688f53d220_Untitled-2-web.jpg"
keywords: []
---

# കോളേജിലേക്കുള്ള യാത്രക്കിടെ കീച്ചേരിയിൽ വെച്ച് വിദ്യാർത്ഥിനി ബസ്സിൽ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **പരിയാരം:** വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്.

## Article Content

**പരിയാരം:** വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്.

ശനിയാഴ്ച രാവിലെ കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214010/a-student-died)