---
title: "ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ നീക്കം"
english_title: "t p murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213959/t-p-murder-case"
published_at: "2024-06-22T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66766bd469319_Untitled-2-web.jpg"
keywords: []
---

# ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ നീക്കം

> **Lead Summary:** **കണ്ണൂർ: **ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ നീക്കം. പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കവുമായി സർക്കാർ. ഹൈക്കോടതി വിധി മറികടന്നാണ് വിട്ടയക്കാൻ നീക്കമെന്നാണ് റിപ്പോർട്ട്. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോളാണ് ഇവരെ ഉൾപ്പെടുത്തിയിത്.

## Article Content

**കണ്ണൂർ: **ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ നീക്കം. പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കവുമായി സർക്കാർ. ഹൈക്കോടതി വിധി മറികടന്നാണ് വിട്ടയക്കാൻ നീക്കമെന്നാണ് റിപ്പോർട്ട്. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോളാണ് ഇവരെ ഉൾപ്പെടുത്തിയിത്.

ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണിവർ. അന്ന് പ്രതികളുടെ അപ്പീൽ നൽകിക്കൊണ്ടായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടെയാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം പുറത്തുവന്നത്. അതേസമയം ഈ മാസം പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213959/t-p-murder-case)