---
title: "എം പ്രജീഷിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അടുത്തില ഇ എം എസ് വായനശാലയിൽ പുസ്തക കോർണർ ഒരുങ്ങി"
english_title: "books corner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213915/books-corner"
published_at: "2024-06-22T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66764977615b1_news-card.jpg"
keywords: []
---

# എം പ്രജീഷിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അടുത്തില ഇ എം എസ് വായനശാലയിൽ പുസ്തക കോർണർ ഒരുങ്ങി

> **Lead Summary:** കമ്യൂണിസ്റ് കർഷക സംഘത്തിന്റെ യുവ നേതാവും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന പഴയങ്ങാടി അടുത്തിലയിലെ എം പ്രജീഷിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അടുത്തില ഇ എം എസ് വായനശാലയിൽ പുസ്തക കോർണർ ഒരുങ്ങി . വായനശാലയിൽ നടന്ന അനുസ്മരണ യോഗം സി പി എം മാടായി ഏരിയ സെക്രട്ടറി വി.വിനോദ് ഉദ്‌ഘാടനം ചെയ്തു .ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്കുട്ടീവ് അംഗം എം കെ രമേഷ് കുമാർ പുസ്‌തക കോർണർ ഉദ്‌ഘാടനം ചെയ്തു . കർഷകസംഘം മാടായി ഏരിയ സെക്രട്ടറി എം.വി.രാജീവൻ,സി പി എം ഏഴോം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.പി.മോഹനൻ ,പി ഗോവിന്ദൻ ,എം കെ സുകുമാരൻ ,എം വി രാജീവൻ ,ഇ സുരേഷ് ബാബു ,എന്നിവർ സംസാരിച്ചു .

## Article Content

കമ്യൂണിസ്റ് കർഷക സംഘത്തിന്റെ യുവ നേതാവും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന പഴയങ്ങാടി അടുത്തിലയിലെ എം പ്രജീഷിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അടുത്തില ഇ എം എസ് വായനശാലയിൽ പുസ്തക കോർണർ ഒരുങ്ങി . വായനശാലയിൽ നടന്ന അനുസ്മരണ യോഗം സി പി എം മാടായി ഏരിയ സെക്രട്ടറി വി.വിനോദ് ഉദ്‌ഘാടനം ചെയ്തു .ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്കുട്ടീവ് അംഗം എം കെ രമേഷ് കുമാർ പുസ്‌തക കോർണർ ഉദ്‌ഘാടനം ചെയ്തു . കർഷകസംഘം മാടായി ഏരിയ സെക്രട്ടറി എം.വി.രാജീവൻ,സി പി എം ഏഴോം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.പി.മോഹനൻ ,പി ഗോവിന്ദൻ ,എം കെ സുകുമാരൻ ,എം വി രാജീവൻ ,ഇ സുരേഷ് ബാബു ,എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213915/books-corner)