---
title: "തിരുവട്ടൂർ മേഖല മലർവാടി ബാലസംഘം വായനാദിനം ആചരിച്ചു"
english_title: "Malarwadi Balasangh celebrated reading day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213709/malarwadi-balasangh-celebrated-reading-day"
published_at: "2024-06-21T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66752406d58f8_news-card.jpg"
keywords: []
---

# തിരുവട്ടൂർ മേഖല മലർവാടി ബാലസംഘം വായനാദിനം ആചരിച്ചു

> **Lead Summary:** **തിരുവട്ടൂർ : **ജൂൺ 19വായനാദിനത്തിന്റെ ഭാഗമായി തിരുവട്ടൂർ മേഖല മലർവാടി ബാലസംഘം തിരുവട്ടൂർ എ .എൽ .പി .സ്കൂൾ ലൈബ്രറിയിലേക്ക് ബാലസാഹിത്യ പുസ്തകങ്ങൾ അടങ്ങിയ കിറ്റ് നൽകിക്കൊണ്ട് ആചരിച്ചു.

## Article Content

**തിരുവട്ടൂർ : **ജൂൺ 19വായനാദിനത്തിന്റെ ഭാഗമായി തിരുവട്ടൂർ മേഖല മലർവാടി ബാലസംഘം തിരുവട്ടൂർ എ .എൽ .പി .സ്കൂൾ ലൈബ്രറിയിലേക്ക് ബാലസാഹിത്യ പുസ്തകങ്ങൾ അടങ്ങിയ കിറ്റ് നൽകിക്കൊണ്ട് ആചരിച്ചു.

മലർവാടി ഏരിയ ക്യാപ്റ്റൻ പൂർവ്വ വിദ്യാർത്ഥിയുമായ ബിലാൽ ഉമ്മർ ഹെഡ്മാസ്റ്റർക്ക് പുസ്തകങ്ങൾ കൈമാറുകയും കുട്ടികൾക്ക് വായനാദിന സന്ദേശം നൽകുകയും ചെയ്തു.  പ്രധാന അധ്യാപകൻ കൃഷ്ണൻ മാസ്റ്റർ പി. എൻ.പണിക്കരുടെ ഓർമ്മകൾ കുട്ടികൾക്ക് പകർന്നു നൽകി.   ജമാഅത്തെ ഇസ്ലാമി യൂണിറ്റ് പ്രവർത്തകരായ അബ്ദുറഹ്മാൻ റഹ്മത്ത് ഖദീജ മലർവാടി കോഡിനേറ്റർ ഉമൈറ ബി. തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213709/malarwadi-balasangh-celebrated-reading-day)