---
title: "വയലിൽ കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി ഒരുലക്ഷം രൂപ പിഴയടപ്പിച്ചു"
english_title: "threw toilet waste in the field "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213707/threw-toilet-waste-in-the-field"
published_at: "2024-06-21T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675234e6578c_download_(1).jfif"
keywords: []
---

# വയലിൽ കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി ഒരുലക്ഷം രൂപ പിഴയടപ്പിച്ചു

> **Lead Summary:** **പിലാത്തറ : **ചെറുതാഴം ഭാസ്കരൻ പീടിക-പടന്നപ്പുറം റോഡരികിലെ വയലിൽ കഴിഞ്ഞദിവസങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി ചെറുതാഴം പഞ്ചായത്ത് ഒരുലക്ഷം രൂപ പിഴയടപ്പിച്ചു. മാലിന്യം കൊണ്ടിടുന്നത് ശ്രദ്ധയിൽപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടി സ്വദേശിയെ തിരിച്ചറിഞ്ഞത്. പണം വാങ്ങി മാലിന്യം ശേഖരിച്ച് ഇവിടെ തള്ളുകയാണ് പതിവ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.ശ്രീധരൻ അറിയിച്ചു.

## Article Content

**പിലാത്തറ : **ചെറുതാഴം ഭാസ്കരൻ പീടിക-പടന്നപ്പുറം റോഡരികിലെ വയലിൽ കഴിഞ്ഞദിവസങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി ചെറുതാഴം പഞ്ചായത്ത് ഒരുലക്ഷം രൂപ പിഴയടപ്പിച്ചു. മാലിന്യം കൊണ്ടിടുന്നത് ശ്രദ്ധയിൽപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടി സ്വദേശിയെ തിരിച്ചറിഞ്ഞത്. പണം വാങ്ങി മാലിന്യം ശേഖരിച്ച് ഇവിടെ തള്ളുകയാണ് പതിവ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.ശ്രീധരൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213707/threw-toilet-waste-in-the-field)